updated on:2019-01-20 05:27 PM
റെയില്‍വെ സ്റ്റേഷന്‍ റോഡിന് ഇരുവശത്തും അനധികൃത പാര്‍ക്കിംഗ്

www.utharadesam.com 2019-01-20 05:27 PM,
കാസര്‍കോട്: റെയില്‍വെ സ്റ്റേഷനിലെ പേ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ യാത്രക്കാര്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്നതിനാല്‍ വാഹനങ്ങളെ കൊണ്ട് നിറയുന്നു. ഇരുചക്രവാഹനങ്ങളും കാറുകളുമാണ് റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്നത്. മാസങ്ങളായി ഇത് തുടരുകയാണ്. മഡോണ സ്‌കൂളിന് മുന്‍വശത്തെ റോഡ് മുതല്‍ തെരുവത്ത് വരെയുള്ള റോഡുകളുടെ ഇരുവശത്തുമാണ് തീവണ്ടിയില്‍ പോകുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. സമീപത്തെ ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയുന്നത് പതിവാണ്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വെ അധികൃതര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പലരും പ്രയോജനപ്പെടുത്തുന്നില്ല. പേ പാര്‍ക്കിങ്ങിനായി അനുവദിച്ച സ്ഥലം മതിയാവാത്തതും പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വാഹന ഉടമകള്‍ നിര്‍ബന്ധിതരാവുന്നതിന് മറ്റൊരു കാരണമാണ്. പണം നല്‍കി പാര്‍ക്ക് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കില്ലെങ്കില്‍ പിന്നെ പുറത്ത് പാര്‍ക്ക് ചെയ്യുകയല്ലാതെ പിന്നെന്ത് കാര്യമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. പാര്‍ക്കിങ്ങിനായി തുക ഈടാക്കുന്നതിന് നല്‍കുന്ന ടിക്കറ്റില്‍ ഓണര്‍ റിസ്‌ക്ക് എന്ന് എഴുതിയത് ഇതിന്റെ ഉദാഹരണമാണ്. പാര്‍ക്കിങ്ങ് സ്ഥലത്ത് തന്നെ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നതും വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുന്നതും പതിവാണ്. റെയില്‍വെ പൊലീസിന്റെ നിരീക്ഷണം ഉണ്ടെങ്കിലും അവരുടെ ശ്രദ്ധ മാറുമ്പോഴാണ് ഇത്തരം മോഷണം പതിവാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് നാല് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ ആറ് രൂപയും 12 മണിക്കുര്‍ പാര്‍ക്ക് ചെയ്യാന്‍ 12 രൂപയും 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ 24 രൂപയും കാറുകള്‍ക്ക് ഇത് യഥാക്രമം 25, 45, 90 രൂപയുമാണ് ഈടാക്കുന്നത്. ഇത്ര തുക നല്‍കി വില കൂടിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് അധികൃതര്‍ ഒഴിഞ്ഞുമാറുന്ന സമീപനമാണ് കൈകൊള്ളുന്നതെന്നും ഇതുകാരണമാണ് വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യേണ്ടി വരുന്നതെന്നും യാത്രക്കാര്‍ പറയുന്നു.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍