updated on:2019-01-21 06:39 PM
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കും

www.utharadesam.com 2019-01-21 06:39 PM,
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കൊപ്പം ശബരിമല വിഷയവും മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കും. യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയുള്ള ആയുധമാക്കും. എന്നാല്‍ എല്‍.ഡി.എഫ് ഇതിനെ പ്രതിരോധിച്ചു കൊണ്ടുള്ള ആശയ പ്രചാരണത്തിലേര്‍പ്പെടും. ശബരിമല യുവതി പ്രവേശനത്തിന് തിടുക്കം കാണിച്ച സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണമാകും ബി.ജെ.പി ഉയര്‍ത്തുക. അതുവഴി വിശ്വാസികളായ സി.പി.എം അണികളുടെ വോട്ടുകള്‍ കൂടി തങ്ങള്‍ക്ക് അനുകൂലമാക്കാനാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി മുതലെടുപ്പ് നടത്താതിരിക്കാന്‍ യു.ഡി.എഫും പരമാവധി പ്രചരണം നടത്തും. ബി.ജെ.പിയുടേത് വോട്ട് നാടകമാണെന്നും വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്നത് തങ്ങളാണെന്നുമുള്ള തരത്തിലുള്ള പ്രചാരണത്തിലായിരിക്കും യു.ഡി.എഫ് ഏര്‍പ്പെടുക. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ച് യു.ഡി.എഫും ബി.ജെ.പിയും കേരളത്തെ പിറകോട്ട് കൊണ്ടു പോകുകയാണെന്ന വാദമുയര്‍ത്തിയായിരിക്കും എല്‍.ഡി.എഫിന്റെ പ്രചാരണം. പരമോന്നത കോടതിയുടെ വിധിയെ നടപ്പിലാക്കാന്‍ ഒരു സര്‍ക്കാറെന്ന നിലയില്‍ ആര്‍ജവം കാട്ടിയെന്ന ന്യായവും എല്‍.ഡി.എഫ് ഉയര്‍ത്തും.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇരുമുന്നണികളിലും ബി.ജെ.പിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. പലപേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ.പി സതീഷ് ചന്ദ്രന്‍, എം.വി ഗോവിന്ദന്‍മാസ്റ്റര്‍ തുടങ്ങിയ പേരുകളാണ് എല്‍.ഡിഎഫിന്റെ ഭാഗത്ത് നിന്ന് കേള്‍ക്കുന്നത്. യു.ഡി.എഫില്‍ ടി. സിദ്ദീഖിന്റെ പേര് ഇത്തവണയും ഉയരുന്നുണ്ട്. കെ. സുധാകരന്‍, സുബ്ബയ്യറൈ, ഡോ. ഖാദര്‍ മാങ്ങാട് തുടങ്ങി പട്ടിക നീളുന്നു.
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ചെറിയ ഭൂരിപത്തിനാണ് എല്‍.ഡി.എഫ് ജയിച്ചത്. ഇത്തവണ അത് കൂടുതല്‍ ഭദ്രമാക്കാനുള്ള ശ്രമങ്ങളാണ് സി.പി.എമ്മും ഘടകകക്ഷികളും നടത്തുന്നത്. ഇതിനായി വോട്ട് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സജീവമാക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ പരാമാവധി വോട്ട് നേടുന്നതിനുള്ള തന്ത്രങ്ങളുമായാണ് എല്‍.ഡി.എഫ് മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ തവണത്തെ പ്രകടനം അല്‍പംകൂടി ഭേദപ്പെടുത്തിയാല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് തിരിച്ചു പിടിക്കുമെന്ന വാശിയോടെയാവും യു.ഡി.എഫ് കളത്തിലിറങ്ങുക.



Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി