updated on:2019-01-30 05:50 PM
ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കല്‍; നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍

www.utharadesam.com 2019-01-30 05:50 PM,
ബദിയടുക്ക: ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയത് മൂലം തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രോപകരണങ്ങള്‍. ബദിയടുക്ക പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നടപ്പാക്കിയ പാള പ്ലേറ്റ് യൂണിറ്റുകളാണ് പ്രവര്‍ത്തനമില്ലാതെ പലതും വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ മുഖേന ഒരു യൂണിറ്റിന് 40000 രൂപ ചെലവില്‍ ഗ്രൂപ്പുകളായും വ്യക്തിപരമായും പാള പ്ലേറ്റ് നിര്‍മ്മിച്ചുകൊണ്ട് സ്ത്രീ ശാക്തികരണവുമായി ബന്ധപ്പെട്ട് സംരംഭം നടപ്പില്‍ വരുത്തിയത്. തുടക്കത്തില്‍ ചില യൂണിറ്റുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പിന്നിട് അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത കുറവായതിനാലും മറ്റു ചിലതിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാതെയും പ്രവര്‍ത്തനം മുടങ്ങുകയായിരുന്നു. ഇത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനവിന് ഉണ്ടായിട്ടുള്ളത്.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍