updated on:2019-02-01 06:06 PM
വൃക്കരോഗികള്‍ക്ക് തണലേകാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി

www.utharadesam.com 2019-02-01 06:06 PM,
കാസര്‍കോട്: വൃക്ക രോഗംമൂലം ജീവിതം തന്നെ തളര്‍ന്നുപോകുന്ന രോഗികള്‍ക്ക് തണലാവാന്‍ കാസര്‍കോട് കേന്ദ്രീകരിച്ച് അതിജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപംകൊണ്ടു. ഭീമമായ ചെലവ് മൂലം ഡയാലിസിസിന് വിധേയമാവാന്‍ പോലുമാവാതെ മരണം കാത്തുനില്‍ക്കുന്ന വൃക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു പറ്റം കരുണാഹൃദയര്‍ കൈകോര്‍ത്ത് ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ജീവിതത്തില്‍ സാധാരണ നില വീണ്ടെടുക്കാന്‍ ബഹുഭൂരിപക്ഷം രോഗികള്‍ക്കും സാധിക്കില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. വൃക്ക മാറ്റിവെക്കാന്‍ അവസരം ലഭിക്കുന്നത് അത്യപൂര്‍വ്വം രോഗികള്‍ക്ക് മാത്രം. ആസ്പത്രികളിലെ ഡയാലിസിസ് മുറികളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ഊഴം കാത്തുനില്‍ക്കുന്ന കാഴ്ച ദയനീയമാണ്. 850-900 രൂപയാണ് ഒരു ഡയാലിസിസിന് രോഗി നല്‍കേണ്ടിവരുന്ന ഫീസ്. ആഴ്ചയില്‍ മൂന്ന് തവണവരെ ഡയാലിസിസ് വേണ്ടിവരുന്ന രോഗികളാണ് ഏറെയും. യാത്രാ ചെലവും മരുന്നുകളും ഉള്‍പ്പെടെ ശരാശരി 3000 രൂപവരെ ഒരു രോഗി ആഴ്ചയില്‍ ചെലവഴിക്കേണ്ടിവരുന്നു. മാസത്തില്‍ 12,000ലേറെ രൂപ. ഇത് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. മരണം വരെയെന്ന് ചുരുക്കം. ദരിദ്രരായ രോഗികള്‍ക്ക് ഇത് താങ്ങാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഇത്തരം രോഗികളുടെ ചികിത്സക്ക് ഒരു താങ്ങായി നില്‍ക്കാന്‍ അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതെന്ന് റിട്ട. എ.ഇ.ഒ. കെ.വി. കുമാരന്‍, ജി.ബി വല്‍സന്‍, പി.ടി ബെന്നി, സണ്ണി ജോസഫ്, രാഘവന്‍കരുവാക്കോട്, ഭരതന്‍പള്ളഞ്ചി, ജോയി എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷിക, ലൈഫ്, ബെനിഫിഷറി എന്നിങ്ങനെയുള്ള അംഗത്വം സൊസൈറ്റി നല്‍കും. വരിസംഖ്യ ഉള്‍പ്പെടെ വാര്‍ഷിക അംഗത്വം 1200 രൂപയും ലൈഫ് അംഗത്വം 6000 രൂപയും നല്‍കണം. ഒന്നിച്ച് നല്‍കുമ്പോള്‍ ഇത് യഥാക്രമം 1000, 5000 രൂപയാവും. പ്രതിമാസം 500 രൂപയും നല്‍കാം. ഇങ്ങനെയുള്ള തുക ഉപയോഗിച്ചാണ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത്. വ്യക്തികള്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാം. ഇതിനായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മെയിന്‍ ശാഖയില്‍ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 150011201020037, ഐ.എഫ്.എസ്.സി: കആഗഘ0450 ഠഗഉ സൊസൈറ്റിയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8089886116, 9447323555, 9387034729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍: മവേശഷലല്മിമാ19@ഴാമശഹ.രീാ
കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. വി. ഗോപിനാഥന്‍ ചെയര്‍മാനും റിട്ട. എ.ഇ.ഒ കെ.വി കുമാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജി.ബി വത്സന്‍ എന്നിവര്‍ വൈസ് ചെയര്‍മാനും കാസര്‍കോട് ജി.യു.പി സ്‌കൂളിലെ അധ്യാപകന്‍ പി.ടി ബെന്നി ജനറല്‍ കണ്‍വീനറും പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് ട്രഷററുമായുള്ള കമ്മിറ്റിയാണ് ട്രസ്റ്റിന് നേതൃത്വം നല്‍കുന്നത്.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്