updated on:2019-02-01 07:07 PM
മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

www.utharadesam.com 2019-02-01 07:07 PM,
കാഞ്ഞങ്ങാട്: ജില്ലയില്‍ ആദ്യമായി 64 മോഹിനിമാര്‍ ലാസ്യഭാവത്തില്‍ നിറഞ്ഞാടിയപ്പോള്‍ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന തിരുമുറ്റത്ത് അരങ്ങേറിയ മെഗാമോഹിനിയാട്ടം ഭക്തിലഹരിക്കൊപ്പം കലയിലും ശ്രദ്ധേയമായി.
ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ മോഹിനിയാട്ടമാണ് ഭക്തരിലും ആസ്വാദകരിലും പുത്തന്‍ അനുഭവമായത്.
ഏഴു മുതല്‍ 20 വയസുവരെയുള്ള കുട്ടികളാണ് ക്ഷേത്രമുറ്റത്ത് മോഹിനിയാട്ടം അവതരിപ്പിച്ചത്. പടിഞ്ഞാറെക്കരയിലെ നിഷിത നാരായണനാണ് ഒരു മാസം കൊണ്ട് മെഗാമോഹിനിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത്.
ജില്ലയിലെ അറിയപ്പെടുന്ന മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ് നിഷിത. നൃത്തത്തില്‍ പുതുമയെ വാര്‍ത്തെടുക്കുകയാണ് ഈ യുവ കലാകാരി.
വിഘ്‌നേശം പ്രമദാധിപം ഗണപതിം ഏകദന്താധിദേവം..... സിദ്ധീശം പരശുധരം ശിവസുതം വിദ്യാപ്രദം മംഗളം ...ഗണേശ സ്തുതിയോടെ ആരംഭിച്ച മെഗാ മോഹിനിയാട്ടം അരമണിക്കൂര്‍ നീണ്ടുനിന്നു. 16 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന നിഷിത കാഞ്ഞങ്ങാട് നൃത്താഞ്ജലി നൃത്താലയത്തിലെ രഘു മാസ്റ്ററുടെ ശിഷ്യയാണ്.Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്