updated on:2019-02-01 08:34 PM
ആരും തിരിഞ്ഞു നോക്കുന്നില്ല; ചികിത്സക്ക് പോലും നിവൃത്തിയില്ലാതെ മരച്ചുവട്ടില്‍ വയോധികന്റെ അന്തിയുറക്കം

www.utharadesam.com 2019-02-01 08:34 PM,
ബന്തിയോട്: ആരും സഹായിക്കാനില്ലാതെ വ്രണം പഴുത്ത് ചോരയൊലിക്കുന്ന കാലുകളുമായി മുഹമ്മദ് അഷ്‌റഫ് (68) തള്ളി നീക്കുന്നത് ദുരിത ജീവിതം. മംഗലാപുരം ജെപ്പു സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ബന്തിയോട്ടെ ഒരു മരച്ചുവട്ടിലാണ് അന്തിയുറങ്ങുന്നത്. ആദ്യകാലതെങ്ങുകയറ്റ തൊഴിലാളിയായ ഇദ്ദേഹം അവിവാഹിതനാണ്. ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവുമില്ല. കാലിന് വ്രണം ബാധിച്ച് അഷ്‌റഫ് ഒരുവര്‍ഷത്തോളം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പരിചരിക്കാന്‍ ആരുമില്ലാത്തതിനാല്‍ അഷ്‌റഫിനെ ആസ്പത്രിയില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം പറഞ്ഞു വിട്ടു. ഇതിനു ശേഷം താമസിക്കാന്‍ ഇടമില്ലാത്തതും ചികിത്സ തുടരാനാകാത്തതുമാണ് അഷ്‌റഫിന്റെ ജീവിതം നരകതുല്യമാക്കിയത്. കാലുകളില്‍ വ്രണം നിറഞ്ഞതിനാല്‍ എഴുന്നേറ്റ് നടക്കാനാകുന്നില്ല. ബന്തിയോട് ബസ് സ്റ്റാന്റിന് സമീപത്തെ മരച്ചുവട്ടില്‍ കിടക്കുന്ന അഷ്‌റഫിനെ ആസ്പത്രിയിലെത്തിക്കാന്‍ ആരും തയ്യാറാകുന്നില്ല.



Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി