updated on:2019-02-03 06:16 PM
ദേശീയപാതയോരത്ത് പൊതു ശൗചാലയം ഒരുക്കി മിഡ് ടൗണ്‍ റോട്ടറി

www.utharadesam.com 2019-02-03 06:16 PM,
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയില്‍ ദേശീയപാതയോരത്ത് പൊതു ശൗചാലയം. മിഡ്ടൗണ്‍ റോട്ടറിയാണ് ഒന്നേകാല്‍ ലക്ഷം രൂപ ചെലവില്‍ രണ്ടു മുറിയുള്ള ശൗചാലയം പണിതത്. ജില്ലയില്‍ ദേശീയപാതയോരത്തെ ആദ്യ പൊതു ശൗചാലയമെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ കായകല്‍പം പുരസ്‌കാരം ജില്ലാ ആസ്പത്രിക്ക് ലഭിച്ചതില്‍ അനുബന്ധഘടകം കൂടിയാണ് ഈ ശൗചാലയമെന്ന് ജില്ലാ ആസ്പത്രി അധികൃതര്‍ പറഞ്ഞു.
സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആസ്പത്രിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ക്ക് കായകല്‍പം പുരസ്‌കാര നിര്‍ണയത്തിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു.
ശൗചാലയം പണിയാനായി ജില്ലാ ആസ്പത്രി അധികൃതര്‍ മിഡ്ടൗണ്‍ റോട്ടറി ഭാരവാഹികളെ സമീപിച്ചപ്പോള്‍ റോട്ടറി പ്രവൃത്തി ഏറ്റെടുത്തത് ആസ്പത്രിക്ക് ഈ വിഭാഗത്തില്‍ മാര്‍ക്ക് നേടാന്‍ സഹായകമായി. ദേശീയപാതയില്‍ ആവശ്യത്തിനു പൊതുശൗചാലയങ്ങള്‍ ഇല്ലാത്തത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നത്. സ്ത്രീയാത്രക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികളും ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും നടപ്പായില്ല.
ജില്ലാ ആസ്പത്രി പരിസരത്ത് ശൗചാലയം വരുന്നത് യാത്രക്കാര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമാവും. അടുത്ത് തന്നെ ശൗചാലയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.എസ്.സ്റ്റാന്‍ലി, ആര്‍.എം.ഒ ഡോ.റിജിത് കൃഷ്ണന്‍, മിഡ്ടൗണ്‍ റോട്ടറി പ്രസിഡണ്ട് ബി.മുകുന്ദ് പ്രഭു, സെക്രട്ടറി എം.ശിവദാസ്, ട്രഷറര്‍ എ.രാജീവന്‍ എന്നിവര്‍ അറിയിച്ചു.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്