updated on:2019-02-08 06:13 PM
അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; പ്രദേശത്തേക്ക് വഴിയൊരുക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്ത്

www.utharadesam.com 2019-02-08 06:13 PM,
ദേലംപാടി: നടന്നു പോകാന്‍ വഴി പോലുമില്ലാതെ ഒറ്റപ്പെട്ട രണ്ടു പ്രദേശങ്ങളിലേക്ക് വഴിതെളിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 15-16 വാര്‍ഡുകളില്‍ പെട്ട നുയിംവീട്, കൊമ്പോട് എന്നി പ്രദേശങ്ങളിലുള്ളവരാണ് നടന്നു പോകാന്‍ പോലും വഴിയില്ലാതെ ദുരിതത്തിലായത്. ഈ രണ്ട് പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ നടപ്പാത ഉണ്ടെങ്കിലും ഇപ്പോള്‍ അത് പലയിടത്തും തകര്‍ന്ന് കുണ്ടുംകുഴിയുമായി കാല്‍നടയാത്ര ദുസ്സഹമായ അവസ്ഥയിലാണ്. അതിനു പുറമെ കുട്ടികളടക്കമുള്ളവര്‍ മദ്രസയിലേക്കും മറ്റും ഇതുവഴി നടന്നു പോകുമ്പോള്‍ എതിരെ നിന്നും നാല്‍കാലികളോ മറ്റോ വന്നാല്‍ മാറി നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. തകര്‍ന്നു കിടക്കുന്ന നടപ്പാത വീതികൂട്ടി നന്നാക്കുകയോ റോഡ് നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ നടപ്പാത പഞ്ചായത്ത് രേഖയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് നടപ്പാതയ്‌ക്കോ റോഡിനോ ഫണ്ട് അനുവദിക്കാന്‍ സാധിക്കില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് വലിയ കുന്നുകളും മൂന്ന് തോടും കൃഷിയിടവും ഉള്‍പ്പെടുന്ന സ്ഥലത്തു കൂടി മൂന്നര ലക്ഷത്തിലധികം രൂപ ചെലവില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് നാട്ടുകാര്‍ പണം മുടക്കി നിര്‍മ്മിക്കുന്നത്. റോഡിനായി നാല് സ്വകാര്യ വ്യക്തികളാണ് സ്ഥലം വിട്ട് നല്‍കിയത്. നാല്‍പതോളം കുടുംബങ്ങളാണ് രണ്ടു ഗ്രാമങ്ങളിലുമായി താമസിക്കുന്നത്. ഒരു റോഡെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ മുട്ടാത്ത വാതിലുകളില്ല. വര്‍ഷങ്ങളോളം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ നടന്ന് മടുത്തതോടെയാണ് നാട്ടുകാര്‍ സ്വന്തം ചെലവില്‍ റോഡ് നിര്‍ മ്മിക്കാന്‍ രംഗത്തിറങ്ങിയത്.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്