updated on:2019-02-11 08:44 PM
ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി.കെ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചു

www.utharadesam.com 2019-02-11 08:44 PM,
പെരിയ: സമകാലിക സംഭവവികാസങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകന്‍ ടി.കെ പ്രഭാകരന്‍ വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ ഗവ. എല്‍. പി സ്‌കൂളില്‍ ഇന്നലെ വൈകിട്ടാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളുടെ നയങ്ങളെയും സമകാലിക സാഹചര്യങ്ങളെയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യധാരയില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ട്ടൂണ്‍ എന്ന കലയെ ഗ്രാമങ്ങളിലേക്ക് കൊണ്ടുവന്ന് ആസ്വാദനം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കാന്‍ പ്രഭാകരന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കാര്‍ട്ടൂണ്‍ പ്രദര്‍ശനം. 2015ലാണ് പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.
2015 ല്‍ കേരള ലളിത കലാ അക്കാദമിയുടെയും കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ നാല് ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.
കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് ചിത്രകാരി അമ്മാളുവമ്മയുടെ ചിത്ര പ്രദര്‍ശനവും നടന്നു.Recent News
  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി