updated on:2019-02-14 07:11 PM
കെ.എസ്.ടി.പി. റോഡരികില്‍ സൂര്യകാന്തി വിരിഞ്ഞു; നാട്ടുകാര്‍ക്ക് കൗതുകം

www.utharadesam.com 2019-02-14 07:11 PM,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ കെ.എസ്.ടി.പി റോഡരികില്‍ വിരിഞ്ഞ സൂര്യകാന്തി പൂവ് കാഴ്ചക്കാരില്‍ കൗതുകമാകുന്നു. നഗരത്തില്‍ വിത്തുകള്‍ വില്‍പ്പന നടത്തുന്ന പാലക്കാട് നെന്മാറ സ്വദേശി ശബരിയാണ് കോട്ടച്ചേരി റോഡരികില്‍ സൂര്യകാന്തി വിത്തിട്ടത്. ചെടി വളര്‍ന്ന് പൂവിട്ടതോടെ കാഴ്ചയായി. സൂര്യകാന്തിയോടൊപ്പം ശബരി നട്ട തക്കാളിയും ചീരയും ക്യാബേജും പെരുംജീരകവും വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.
30 വര്‍ഷത്തോളമായി കാഞ്ഞങ്ങാട്ട് വിത്ത് വില്‍പ്പന നടത്തുകയാണ് ശബരി. ഇതിനിടയിലാണ് കെ.എസ്.ടി.പി റോഡിന് സമീപം ചപ്പുചവറുകള്‍ മൂടിയ മണ്ണില്‍ വിത്തുകള്‍ പാകിയത്. ഇതോടൊപ്പം മുമ്പ് നട്ട വേപ്പ് തൈയും വളര്‍ന്ന് തുടങ്ങിയിട്ടുണ്ട്.



Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്