updated on:2019-02-15 06:07 PM
വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തിചെയ്തു; ജോര്‍ജ്ജ് ഒരു രാത്രി കഴിച്ചുകൂട്ടിയത് വീട്ടുമുറ്റത്ത്

www.utharadesam.com 2019-02-15 06:07 PM,
കാഞ്ഞങ്ങാട്: മകന്‍ എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതര്‍ വൃദ്ധരായ മാതാപിതാക്കളെ ഇറക്കിവിട്ടു. ഇതേതുടര്‍ന്ന് പിതാവ് ഒരുരാത്രി വീട്ട് പരിസരത്ത് തന്നെ കഴിഞ്ഞു. മാതാവിനെ നിര്‍ബന്ധിച്ച് മകള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.
പനത്തടി കോളിച്ചാല്‍ വിത്തുകുളത്തെ പോളക്കല്‍ പി.ജി. ബിനോയിയുടെ വീടാണ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.
കോട്ടപ്പാറയിലെ വിജയ ബാങ്കില്‍നിന്ന് ബിനോയ് ബിസിനസ് ആവശ്യത്തിന് 2008ല്‍ 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എന്നാല്‍ ബിസിനസ് തകര്‍ന്നതോടെ വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. ബിനോയ് മാനസികമായി തളരുകയും ചെയ്തു. ഇതേ തുടര്‍ന്ന് വീട്ടില്‍ പോലും എത്താത്ത സ്ഥിതിയിലെത്തി. വായ്പ പലിശയുള്‍പ്പെടെ 25 ലക്ഷമായി ഉയര്‍ന്നു.
തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ബിനോയിയുടെ വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ പിതാവ് ജോര്‍ജിനെയും മാതാവ് മറിയത്തിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടത്.
കാന്‍സര്‍ രോഗിയായ സഹോദരന്‍ ജെയിംസിന്റെ ചികിത്സക്ക് വേണ്ടിയും സഹോദരിമാരുടെ വിവാഹത്തിനായും നിരവധി പണം ചെലവഴിച്ചതോടെയാണ് ബിനോയി കൂടുതലായി സാമ്പത്തിക പ്രതിസന്ധിയിലായത്.
ബാങ്ക് ജീവനക്കാരെത്തി വീട്ടില്‍നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. വീട്ടില്‍ തനിച്ചാണെന്നും ഇറക്കിവിടരുതെന്നും അപേക്ഷിച്ചെങ്കിലും അപേക്ഷ തള്ളി. 20 സെന്റ് സ്ഥലമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍