updated on:2019-02-22 06:58 PM
കലയുടെ വര്‍ണ്ണം വിതറി ആയിരം ദിനാഘോഷം

www.utharadesam.com 2019-02-22 06:58 PM,
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ 'ആയിരം വര്‍ണ്ണങ്ങള്‍' കലയുടെ വര്‍ണ്ണച്ചാര്‍ത്തായി. കാസര്‍കോട് തീയേട്രിക്‌സും കാസര്‍കോടിനൊരിടവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിക്കൊണ്ട് വിദ്യാനഗര്‍ നാദ ബ്രഹ്മകലാക്ഷേത്രം അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന ശിങ്കാരിമേളം ശ്രദ്ധേയമായി. ലീഗ് ഓഫ് ഫാഷന്‍ കാസര്‍കോട് അവതരിപ്പിച്ച ഫാഷന്‍ ഫെസ്റ്റ് ആഘോഷത്തിന് കൊഴുപ്പേകി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഫാഷന്‍ റാമ്പിലെത്തിയത് വലിയ കയ്യടിയോടെയാണ് കാണികള്‍ വരവേറ്റത്. ജാസിം ബഷീര്‍ വോളിബോളിന്റെ നേതൃത്വത്തിലായിരുന്നു ഫാഷന്‍ ഫെസ്റ്റ്. തുടര്‍ന്ന് ഫ്യൂഷന്‍ ഡാന്‍സും അക്രോബാറ്റിക് ഡാന്‍സും ബോളിവുഡ് ഹംഗാമ ഡാന്‍സും മലയാള ഫിലിം ഡാന്‍സും ഫയര്‍ ഡാന്‍സും അരങ്ങേറി. ജില്ലാ പൊലീസ് വനിതാ സെല്‍ അവതരിപ്പിച്ച 'ഞാന്‍ അനഘ' എന്ന ലഘുനാടകം ഇരുത്തിചിന്തിപ്പിക്കുന്നതായി. സുരേഷ് നാരായണന്റെ മെന്റലിസ്റ്റ് മാജിക് ഷോയുമുണ്ടായയി. മെറ്റല്‍ബാന്റ് അവതരിപ്പിച്ച മ്യൂസിക് മാസ്‌ട്രോയ്‌ക്കൊപ്പം താളം പിടിച്ചാണ് കാണികള്‍ മടങ്ങിയത്.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്