updated on:2019-02-22 08:36 PM
അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു

www.utharadesam.com 2019-02-22 08:36 PM,
കാസര്‍കോട്: അര്‍ബുദരോഗത്തോട് മല്ലിട്ട് ദുരിതജീവിതം തള്ളിനീക്കുന്ന ഗൃഹനാഥന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ചെങ്കള പാമ്പാച്ചിക്കടവ് അയ്യപ്പഭജനമന്ദിരത്തിന് സമീപത്ത് ഓടുമേഞ്ഞ ചെറിയ വീട്ടില്‍ കുടുംബസമേതം താമസിക്കുന്ന ബി നന്ദകുമാറാണ് തനിക്ക് നേരിട്ട ദുര്‍വിധിയെ പഴിച്ച് കഴിയുന്നത്. വയോധികയായ അമ്മയുടെയും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഭാര്യയുടെയും അഞ്ചും മൂന്നും വയസുള്ള മക്കളുടെയും കാര്യമോര്‍ക്കുമ്പോള്‍ നന്ദകുമാറിന്റെ ഉള്ളുപിടയുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി കടുത്ത വേദനയില്‍ കഴിയുമ്പോഴും കുടുംബത്തിന്റെ ഭാവിയേക്കുറിച്ചോര്‍ത്ത് നന്ദകുമാര്‍ അസ്വസ്ഥനാകുകയാണ്. ഷാര്‍ജയില്‍ ജോലിചെയ്തുവരുന്നതിനിടെ പത്തുമാസം മുമ്പാണ് നന്ദന്റെ വലതുകാലില്‍ മുട്ടിന് മുകളിലായി മുഴ കണ്ടെത്തിയത്. കടുത്ത വേദനയുണ്ടായതോടെ ആസ്പത്രിയിലെത്തി മുഴ നീക്കിയെങ്കിലും വേദനക്ക് ശമനമുണ്ടായില്ല. കമ്പനി കയ്യൊഴിഞ്ഞതോടെ നാട്ടിലെത്തുകയായിരുന്നു. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന നന്ദകുമാര്‍ കടം വാങ്ങിയാണ് ഷാര്‍ജയില്‍ പോകുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത്. ആറുമാസം മാത്രമാണ് ഷാര്‍ജയില്‍ ജോലി ചെയ്യാന്‍ സാധിച്ചത്. കടം വീട്ടാന്‍ പോലും ഈ കാലയളവില്‍ സാധിച്ചില്ല.
നന്ദകുമാര്‍ കാന്‍സര്‍ സെന്ററിലെത്തിയപ്പോഴാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. അര്‍ബുദം ബാധിച്ച വലതുകാലിലെ മാംസം പൂര്‍ണമായും മാറ്റുകയും ഇടതുകാലില്‍ നിന്ന് മാംസം വെച്ചുപിടിപ്പിക്കുകയും ചെയ്തു. വേദന അസഹ്യമായതുകാരണം കാല്‍ നിലത്തുകുത്താന്‍ പോലുമാകുന്നില്ലെന്ന് നന്ദകുമാര്‍ പറയുന്നു. വസ്ത്രക്കടയില്‍ ജോലി ചെയ്യുന്ന ഭാര്യ വിദ്യശ്രീയുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. ചികിത്സാചിലവുകള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ട്. അഞ്ചുവയസുകാരനായ സഞ്ജിത്തും മൂന്നുവയസുകാരനായ സ്വജിത്തുമാണ് മക്കള്‍. സുമനസുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ നന്ദകുമാറിന് ഇനി ചികിത്സ തുടരാനാകുകയുള്ളൂ. കാനറാബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ നന്ദകുമാറിന് 0726101119873 നമ്പറില്‍ അക്കൗണ്ടുണ്ട്. (ഐ.എഫ്.എസ്. കോഡ്; സി.എന്‍.ആര്‍.ബി 0000726)Recent News
  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു