updated on:2019-02-24 06:36 PM
വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

www.utharadesam.com 2019-02-24 06:36 PM,
കാസര്‍കോട്: വിയറ്റ്‌നാമില്‍ നിന്ന് ഡ്രാഗണ്‍ ഫ്രൂട്ട് വിപണിയില്‍ എത്തി. പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ, മധുരക്കള്ളി എന്ന ഓമനപേരുള്ള ഡ്രാഗണ്‍ ഫ്രൂട്ട് നിരവധി രോഗങ്ങളെ ചെറുക്കുമത്രെ.
ഇളം പിങ്ക് നിറവും പഴത്തിന്റെ ഉള്ളില്‍ വെള്ള നിറത്തിലുള്ള കാമ്പും കറുത്ത ചെറിയ അരിയും ചേര്‍ന്ന സ്വാദിഷ്ടമായ ഒരു പഴമാണ്. മലപ്പുറം സ്വദേശികളാണ് കാസര്‍കോട് ജില്ലയിലെ ദേശീയ പാതയ്ക്കരിയില്‍ വില്‍പന നടത്തുന്നത്.
ഒരു കിലോവിന് 200 രൂപയാണ് വില. വിയറ്റ്‌നാമില്‍ നിന്നാണ് കേരളത്തിലേക്ക് വിമാനം വഴി എത്തുന്നതെന്ന് അണങ്കൂരിന് സമീപം വില്‍പന നടത്തുന്ന മലപ്പുറം അരിപ്ര സ്വദേശി ജെയ്‌സല്‍ പറഞ്ഞു. ദിവസേന 50 കിലോയിലധികം വില്‍പന നടത്തുന്നതായും ജെയ്‌സല്‍ പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവായതിനാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുമത്രെ. സ്ഥിരമായി കഴിച്ചാല്‍ ചര്‍മ്മത്തിന് നിത്യസൗന്ദര്യം ഉണ്ടാകുമെന്നും പറയുന്നു. ഉയര്‍ന്ന നിലയിലുള്ള പൊട്ടാസ്യം ഉള്ളതിനാല്‍ കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായകമാകും. ആന്റി ഓക്‌സലേറ്റുകളാല്‍ സമ്പന്നമായതിനാല്‍ കാന്‍സര്‍ സാധ്യത കുറക്കാനാകും.
നാരുകളാല്‍ സമ്പന്നമാണ് ഈ പഴം. മുഖക്കുരു മാറാനും മുടി മൃദുലമാകാനും ഗുണകരമാകും. ഇങ്ങനെ നിരവധി ഗുണങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്.Recent News
  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു