updated on:2019-02-27 08:10 PM
ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

www.utharadesam.com 2019-02-27 08:10 PM,
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ ഇന്നലെ ജയ്ഷാല്‍ ബസ് നടത്തിയ കാരുണ്യയാത്രയില്‍ സഹായ പ്രവാഹം. ബോവിക്കാനം എ.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനിയായ കാവ്യയുടെ ചികിത്സക്ക് പണം ശേഖരിക്കുന്നതിനാണ് കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലോടുന്ന ജയ്ഷാല്‍ ബസ് കാരുണ്യയാത്ര നടത്തിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കാവ്യയുടെ തുടര്‍ ചികിത്സക്ക് മാര്‍ഗ്ഗമില്ലാതെ കുടുംബം വിഷമമനുഭവിക്കുമ്പോഴാണ് സഹായ ഹസ്തവുമായി ജയ്ഷാല്‍ ബസ് അധികൃതരെത്തിയത്. ജയ്ഷാല്‍ ബസ്സുടമ ജനാര്‍ദ്ദനന്‍ ചികിത്സാഫണ്ടിലേക്ക് 42000 രൂപ നല്‍കി. ഇന്നലെ ജയ്ഷാല്‍ ബസില്‍ യാത്ര ചെയ്തവരെല്ലാം കാരുണ്യ പ്രവര്‍ത്തനവുമായി സഹകരിച്ചു. ആളുകളുടെ സഹായ പ്രവാഹം കാരുണ്യ യാത്രക്കുള്ള അകമഴിഞ്ഞ അംഗീകാരമാണെന്ന് ബസ് അധികൃതര്‍ പറഞ്ഞു.



Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്