updated on:2019-03-03 06:58 PM
അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

www.utharadesam.com 2019-03-03 06:58 PM,
കാഞ്ഞങ്ങാട് : മലയോരത്ത് അപകടഭീഷണി ഉയര്‍ത്തി കല്ല് വെട്ട് കുഴികള്‍ വ്യാപകം. അനധികൃതമായി കല്ലുകള്‍ ഖനനം ചെയ്തുണ്ടാക്കുന്ന കുഴികളാണ് അപകടം വിളിച്ച് വരുത്തുന്നത്. ഇത്തരം കുഴിയില്‍ വീണ് കഴിഞ്ഞ ദിവസം ഒരാള്‍ മരണപ്പെട്ടിരുന്നു. മറ്റൊരു സംഭവത്തില്‍ സ്ത്രീക്ക് വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരിയ മണ്ടേങ്ങാനത്തെ പി.ദാമുവാണ് കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് മരണപ്പെട്ടത്. കല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് പരമാവധി ആഴത്തില്‍ കല്ലുമുറിക്കുകയും പിന്നീട് കിണറിന്റെ വലുപ്പത്തില്‍ കുഴികള്‍ മാറുകയും ചെയ്യുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന കല്ലുവെട്ട് കുഴികള്‍ കല്ല് വെട്ടി കഴിഞ്ഞാല്‍ മണ്ണിട്ട് മൂടുകയോ ഇല്ലെങ്കില്‍ മതില്‍ കെട്ടി വേര്‍തിരിക്കുകോ ചെയ്യണമെന്ന് ജില്ലാകലക്ടറുടെ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ കല്ല് വെട്ട് ഏജന്റുമാര്‍ ഈ നിര്‍ദ്ദേശം കാറ്റില്‍ പറത്തുകയാണ് ചെയ്യുന്നത്. ഇതേ കുഴികള്‍ മഴക്കാലത്തും കാല്‍നടയാത്രക്കാര്‍ക്ക് പേടിസ്വപ്‌നമാകുന്നു. വെള്ളം നിറഞ്ഞ് പറമ്പും കല്ല് വെട്ട് കുഴിയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. മലയോരത്തെ ഒരു പഞ്ചായത്തിലെ വാര്‍ഡില്‍ തന്നെ പതിനേഴ് കല്ലുവെട്ട് കുഴികള്‍ ഉണ്ടെന്നാണ് പറയുന്നത്.
കല്ലുവെട്ട് കുഴികള്‍ മണ്ണിട്ട് നികത്തി കാല്‍ നടയാത്രക്കും മറ്റും ഉപയോഗപ്രദമാക്കണമെന്ന് വാര്‍ഡ് മെമ്പര്‍മാരോടും പഞ്ചായത്ത് അധികൃതരോടും പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ