updated on:2019-03-04 06:28 PM
ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

www.utharadesam.com 2019-03-04 06:28 PM,
കാസര്‍കോട്: വേനല്‍ കടുത്തതോടെ നാട് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ ഇവിടെ ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു. നായന്മാര്‍മൂല മുതല്‍ സന്തോഷ് നഗര്‍ വരെയുള്ള ദേശീയപാതയോരത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത്. രണ്ടുമാസത്തോളമായി ഇതേ സ്ഥിതിയാണ്. പലരും വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടിയുണ്ടായിട്ടില്ല.
സന്തോഷ് നഗറിലും നായന്മാര്‍മൂലയിലും പലേടത്തായി പൈപ്പ് പൊട്ടിക്കിടക്കുകയാണ്. കുടിവെള്ളം ഒഴുകി റോഡരികില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അധികൃതരുടെ കണ്ണിന് മുന്നിലാണ് ഇത്തരം അനാസ്ഥ. സംഭവം ശ്രദ്ധയില്‍പെടുത്തിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എച്ച്.ആര്‍.പി.എം. ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍