updated on:2019-03-05 06:32 PM
ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

www.utharadesam.com 2019-03-05 06:32 PM,
കാഞ്ഞങ്ങാട്: ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികളും വന്നു തുടങ്ങി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ചെമ്പന്‍ ഐബിസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ് ചൂട് കാലാവസ്ഥ ആസ്വദിക്കുവാന്‍ സംസ്ഥാനത്തെത്തിത്തുടങ്ങിയത്. തണുപ്പ് രാജ്യങ്ങളിലെ ചൂടുള്ള പ്രദേശങ്ങളില്‍ കാണുന്ന വര്‍ണ്ണത്തൂവലുകളുള്ള പക്ഷികള്‍ കാഴ്ച സുഖം നല്‍കുന്നവയാണ്. അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് ഇവയെ കാണുന്നതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ഇളം ചുട് കാലാവസ്ഥയിലാണ് ഇവ കഴിയുന്നത്. അതിനാല്‍ തന്നെയാണ് ശൈത്യ രാജ്യങ്ങളിലെ ചൂടുള്ള പ്രദേശത്ത് ഇവയെ കാണുന്നത്. കേരളത്തില്‍ ചൂട് കാലം ആരംഭിക്കുന്നതോടെയാണ് സംസ്ഥാനത്തെ ലക്ഷ്യമിട്ട് പറക്കുന്നത്. കേരളത്തില്‍ തന്നെ ചതുപ്പ് പ്രദേശങ്ങളിലെ വെള്ളം വറ്റി മണ്ണ് ചൂടാകുന്ന സമയത്താണ് ഇവയുടെ വരവ്. തണുപ്പ് മാറി ചൂടിലേക്ക് എത്തുന്ന കാലാവസ്ഥയാണ് ഏറെ ഇഷ്ടം. സംസ്ഥാനത്ത് വടക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലും കാണുന്നത്. തെക്കന്‍ കേരളത്തിലും കാണാറുണ്ടെങ്കിലും മലബാറിനോടാണ് ഏറെ പ്രിയം. പയ്യന്നൂര്‍ ചെറുതാഴം ഇവയുടെ പ്രധാന കേന്ദ്രമാണ്. പിലിക്കോട് വയല്‍, കാഞ്ഞങ്ങാട് അരയി വയല്‍ എന്നിവിടങ്ങളിലും ചൂടുകാലങ്ങളില്‍ സ്ഥിര സാന്നിധ്യമുണ്ട്. ഇവയുടെ കൊക്കുകള്‍ നീണ്ട് വളഞ്ഞ് വില്ലിന്റെ രൂപത്തിലായിരിക്കും. പറക്കുമ്പോള്‍ കഴുത്ത് പുറത്തേക്ക് നീട്ടുന്നു. പറക്കുമ്പോള്‍ ദൂരക്കാഴ്ചയില്‍ ഇവയെ ഇംഗ്ലീഷ് അക്ഷരത്തിലെ വി എഴുതിയ പോലെ തോന്നാറുണ്ട്. ചൂട് കാലം കഴിഞ്ഞ് കേരളം മഴക്കാലത്തിലെത്തുമ്പോള്‍ ഇവയുടെ മടക്കയാത്രയും തുടങ്ങും.Recent News
  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം