updated on:2019-03-09 07:01 PM
തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

www.utharadesam.com 2019-03-09 07:01 PM,
കാഞ്ഞങ്ങാട്: തെങ്ങുകളില്‍ വെള്ളീച്ച ശല്യം മൂലം വ്യാപകമായി കൃഷി നശിക്കുന്നു. പ്രതിവിധി കണ്ടെത്താനാവാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവ് ഭാഗങ്ങളിലെ ഏക്കറ് കണക്കിന് തെങ്ങുകളാണ് രോഗം ബാധിച്ച് നശിക്കുന്നത്.
കാഞ്ഞങ്ങാട് സൗത്ത് നിലാങ്കര പനങ്കാവ് പാടശേഖരത്തിന് സമീപങ്ങളിലെ ഏക്കറ് കണക്കിന് തെങ്ങുകളിലാണ് വെള്ളീച്ച ശല്യം രൂക്ഷമായിരിക്കുന്നത്.
റൂഗിള്‍ എന്ന പേരിലുള്ള വെള്ളീച്ചകള്‍ തെങ്ങിന്റെ ഓലയില്‍ പറ്റിക്കിടന്ന് ഹരിതകം ഊറ്റിയെടുത്ത ശേഷം വിസര്‍ജിക്കുന്നു. തന്മൂലം തെങ്ങിന് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ഓലകള്‍ ചീഞ്ഞു പോകുന്നതോടൊപ്പം ക്രമേണ ഉല്‍പാദനം കുറയുകയും ചെയ്യുന്നു.
ഇതിന് പുറമെ ചെന്നീരൊലിപ്പ്, മണ്ഡരി എന്നീ രോഗങ്ങളും ഈ പ്രദേശങ്ങളില്‍ തെങ്ങിനെ ബാധിച്ചതായി കാണുന്നുണ്ട്. മച്ചിങ്ങ പൊഴിച്ചിലും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പ്രദേശങ്ങളില്‍ തെങ്ങിന് വെള്ളീച്ച രോഗം ബാധിച്ചിരുന്നു. ഇത്തവണ അത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായും ഉല്‍പാദനം ഗണ്യമായി കുറഞ്ഞതായും കര്‍ഷകര്‍ പറയുന്നു.
കൃഷിഭവനിലും നഗരസഭയിലും ഇതുസംബന്ധിച്ച് കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കാസര്‍കോട് സി.പി.സി.ആര്‍.ഐ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് ആധികാരികമായി ഇടപെടാന്‍ കഴിയുക എന്ന മറുപടിയാണ് ലഭിച്ചത്.
തെങ്ങോലപ്പുഴുവിനെ എതിര്‍ പ്രാണി ഉപയോഗിച്ച് നേരിട്ടതു പോലെ തെങ്ങിനെ ബാധിച്ചിരിക്കുന്ന വെള്ളീച്ചകളെ തുരത്താന്‍ എതിര്‍ പ്രാണികളെ വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് തെങ്ങ് ഗവേഷണ കേന്ദ്രം.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍