updated on:2019-03-10 07:47 PM
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

www.utharadesam.com 2019-03-10 07:47 PM,
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് സൂചന. വൈകിട്ട് 5മണിക്ക് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് എന്നാണ് സൂചന. ഏഴോ എട്ടോ ഘട്ടങ്ങളിലായി ലോക് സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് വിവരം. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 3ന് അവസാനിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഒഡീഷ, സിക്കിം, എന്നീ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടായേക്കും. ഇതിന്റെ തീയതിയും ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. അതേ സമയം കാശ്മീരില്‍ തിരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമാണോ നിലനില്‍ക്കുന്നതെന്ന് കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ചു വിട്ട കണക്ക് പ്രകാരം മെയ് മാസത്തിന് മുമ്പായി തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
ലോക്‌സഭയിലേക്ക് 2014 ഏപ്രില്‍ 7 മുതല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മെയ് 12 വരെ ഉള്ള കാലയളവില്‍ 9ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് പത്ത് ലക്ഷം പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ഇതിനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിലടക്കം പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായെങ്കിലും കോണ്‍ഗ്രസ്, ബി.ജെ.പി. അടക്കമുള്ള കക്ഷികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിട്ടില്ല.



Recent News
  ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

  കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

  റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

  പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

  ദാ വന്നൂ... ദേ പോയി...

  ഒടിഞ്ഞ വൈദ്യുതി തൂണ്‍ മാറ്റിയില്ല; അപകടം പതിയിരിക്കുന്നു

  വേനല്‍മഴ ആശ്വാസത്തിനൊപ്പം ആശങ്കയും വിതച്ചു; ശക്തമായ കാറ്റില്‍ പരക്കെ നഷ്ടം

  മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

  പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

  കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

  പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

  ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്