updated on:2019-03-14 06:45 PM
സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

www.utharadesam.com 2019-03-14 06:45 PM,
ചെര്‍ക്കള: ഒറ്റമുറി കൂരയില്‍ വര്‍ഷങ്ങളായി ദുരിതംപേറി കഴിയുന്ന പാടി ബെള്ളൂര്‍ തോളറുമൂലയിലെ എം.സവിതയ്ക്കും കുടുംബത്തിനും മോചനത്തിന് വഴിയൊരുങ്ങി. സുമനസുകളുടെ കൈതാങ്ങില്‍ സവിതയ്ക്കും കുടുംബത്തിനുമൊരുക്കുന്ന വീടിന്റെ നിര്‍മ്മാണം തുടങ്ങി. കാസര്‍കോട് ഗവ.കോളേജിലെ എം.എ.കന്നട ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സവിത. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കഴിഞ്ഞ ബി.എ.കന്നട പരീക്ഷയില്‍ സവിത മൂന്നാം സ്ഥാനം നേടിയിരുന്നു. മഹാബല റായിയുടെയും ടി.സുമിത്രയുടെയും മകളാണ്.
പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന സവിതയുടെ കൂരയുടെ ദയനീയത മനസിലാക്കിയ സുമനസുകളാണ് കുടുംബത്തിന് തണലൊരുക്കാന്‍ കൈകോര്‍ത്തത്. നിരവധി പേര്‍ പഠനത്തിനായി ഇതിനകം സഹായവും നല്‍കിയിട്ടുണ്ട്. കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അരവിന്ദകൃഷ്ണന്‍ വീടിന് തറക്കില്ലിട്ടു. വീട് നിര്‍മ്മാണകമ്മിറ്റി വൈസ് ചെയര്‍മാന്‍ സി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. മഞ്ചേശ്വരം ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സിന്ദു ജോസഫ് മുഖ്യാതിഥിയായിരുന്നു. പി.കെ.വിനോദ്കുമാര്‍, ഡോ.ടി.രത്‌നാകര മല്ലമൂല, ഡോ.ടി.വിനയന്‍, കെ.ലക്ഷ്മി, എ.അജേഷ്, സജി മാത്യു, പി.എന്‍.സത്യന്‍, കെ.വി.അനൂപ്, ടി.കെ.അനില്‍കുമാര്‍, സുബ്രഹ്മണ്യ തുടങ്ങിയവര്‍ സംസാരിച്ചു .മെയ് അവസാനവാരത്തോടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.Recent News
  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു