updated on:2019-03-14 06:49 PM
അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

www.utharadesam.com 2019-03-14 06:49 PM,
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ വിഷയം ആസ്പദമാക്കി ഡോ. അംബികാസുതന്‍ മാങ്ങാട് എഴുതിയ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങി. 16ന് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കവി സച്ചിദാനന്ദന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കി പ്രകാശനം ചെയ്യും. രണ്ട് പതിറ്റാണ്ടിനിടയില്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതിയ അറുപതോളം ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 31 എണ്ണം ഉള്‍പ്പെടുത്തിയാണ് നിലവിളികള്‍ അവസാനിക്കുന്നില്ല എന്ന പുസ്തകം ഒരുക്കിയത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെഴുതിയ ആദ്യ കഥ പഞ്ചുരുളി, അവസാന കഥ വിമാനത്തെ എറിയുന്ന കല്ലുകള്‍ എന്നിവയും ദീര്‍ഘ അഭിമുഖവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകം എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രവേദനയില്‍ എഴുതപ്പെട്ട 'എന്‍മകജെ' എന്ന നോവലിന്റെ തുടര്‍ച്ചയായി വായിക്കാമെന്ന് ഗ്രന്ഥകര്‍ത്താവ് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. 'എന്‍മകജെ' ഇതിനകം 18 പതിപ്പുകള്‍ പുറത്തിറങ്ങി.
എട്ടോളം യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്തകമാവുകയും ഇംഗ്ലീഷില്‍ അടക്കം നാലോളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
'എന്‍മകജെ'യുടെ റോയല്‍റ്റി തുക വിനിയോഗിച്ചത് പോലെ ഈ പുസ്തകത്തിന്റെ മുഴുവന്‍ റോയല്‍റ്റിയും ദുരിതബാധിതര്‍ക്കായി മാറ്റിവെക്കുമെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.Recent News
  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു