updated on:2019-03-15 06:22 PM
ടെണ്ടര്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

www.utharadesam.com 2019-03-15 06:22 PM,
ചെങ്കള: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും റോഡ് പണി ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. പൊടിപടലങ്ങള്‍ ഉയരുന്നത് കാരണം പ്രദേശ വാസികള്‍ രോഗ ഭീതിയിലാണ്. ചെങ്കള പഞ്ചായത്ത് 14-ാം വാര്‍ഡില്‍പ്പെട്ട സിറ്റിസണ്‍ നഗര്‍- അല്ലാമാ നഗര്‍ റോഡിലാണ് ദുരിതം. 20 വര്‍ഷമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
സമീപത്തെ റോഡുകള്‍ നന്നാക്കിയിരുന്നു. ഈ റോഡിന് ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തി ഇതുവരെ ആരംഭിക്കാത്തത് നാട്ടുകാരെ രോഷാകുലരാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊടിപടലങ്ങള്‍ ഉയരുന്നത് കാരണം പ്രദേശത്തെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഏറെ ദുരിതം. റോഡ് പ്രവര്‍ത്തി ആരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Recent News
  വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

  സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

  ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍ഡോസള്‍ഫാന്‍ നിലവിളികള്‍ അവസാനിക്കുന്നില്ല' പുസ്തക പ്രകാശനം 16ന്

  സുമനസുകളുടെ കൂട്ടായ്മയില്‍ സവിതയുടെ വീടിന്റെ നിര്‍മ്മാണം തുടങ്ങി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

  തെങ്ങുകളില്‍ വെള്ളീച്ചശല്യം; വ്യാപക കൃഷിനാശം

  ചൂടുകാലത്തിന്റെ വരവറിയിച്ച് ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങി

  ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

  അപകടം വിളിച്ച് വരുത്താന്‍ കല്ലുവെട്ട് കുഴികള്‍

  സായിറാം ഭട്ടിന്റെ തണലില്‍ ഒരു കുടുംബം കൂടി പുതിയ വീട്ടിലേക്ക്; കൈമാറിയത് 255-ാം വീട്

  ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യ യാത്രയില്‍ സഹായ പ്രവാഹം

  ഗവ.കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയില്‍

  വിയറ്റ്‌നാമില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരേറെ

  അര്‍ബുദരോഗത്തോട് മല്ലിട്ട് നന്ദകുമാറിന്റെ ജീവിതം; കുടുംബം കനിവ് തേടുന്നു