updated on:2019-03-16 05:52 PM
ഭൂമിക്ക് പുടവ ചാര്‍ത്തി മടിക്കൈ പഞ്ചായത്ത്

www.utharadesam.com 2019-03-16 05:52 PM,
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന കയര്‍ ഭൂവസ്ത്ര പദ്ധതി ജനശ്രദ്ധയാകര്‍ഷിക്കുന്നു. വിവിധ പ്രദേശങ്ങളിലായി ഏഴോളം നീര്‍ച്ചാലുകളുടെ അരികുകള്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിച്ചിരിക്കുകയാണ്.
മൊത്തം 3650 ചതുരശ്രമീറ്റര്‍ പ്രദേശത്താണ് ഭൂവസ്ത്രം വിരിച്ചത്. ഇതിനായി 2,37,250 രൂപ കയര്‍ മാറ്റിനും 28,500 രൂപ മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും ചെലവഴിച്ചതായി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ വ്യക്തമാക്കി. മണ്ണൊലിപ്പ് തടയാനും കാലാകാലങ്ങളായി തോടുകളിലേക്ക് ഇടിഞ്ഞുതാഴുന്ന പാര്‍ശ്വഭാഗങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കി പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളെ ഉപയോഗിച്ചാണ് ഭൂവസ്ത്രം വിരിക്കല്‍ നടപ്പിലാക്കിയത്.
കയര്‍ തൊഴിലാളികള്‍ക്ക് അനുഗ്രഹമാവുകയാണ് ഭൂവസ്ത്ര പദ്ധതി. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്ക് വേണ്ടി ജില്ലയില്‍ ചെലവഴിച്ചത് 19 ലക്ഷം രൂപയാണ്. കയര്‍ വ്യവസായത്ത പ്രോത്സാഹിപ്പിക്കാനും കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിക്കാനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര പദ്ധതി.
2017ലാണ് ഈ പദ്ധതി നിലവില്‍ വന്നത്. കയര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് പ്രധാനമായും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വലിയപറമ്പ, പടന്ന, കയ്യൂര്‍-ചീമേനി, പിലിക്കോട്, പള്ളിക്കര, അജാനൂര്‍, മടിക്കൈ, കിനാനൂര്‍ കരിന്തളം, മധൂര്‍, പനത്തടി എന്നീ പത്ത് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ വര്‍ഷം കൂടുതല്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി വ്യാപിപ്പിലാക്കാനാണ് തീരുമാനം.Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്