updated on:2019-03-16 06:42 PM
സ്ലാബുകള്‍ നന്നാക്കിയില്ല; അപകടം പതിയിരിക്കുന്നു

www.utharadesam.com 2019-03-16 06:42 PM,
കാസര്‍കോട്: നഗരത്തില്‍ പല ഭാഗങ്ങളിലായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ നന്നാക്കിയില്ല. ഇതേ തുടര്‍ന്ന് അപകടം പതിയിരിക്കുകയാണ്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിക്ക് സമീപം റോഡരികിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചിലത് മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഇവിടെ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനിലേക്ക് നടന്ന് പോകുന്നവര്‍ പലപ്പോഴും ഭീതിയോടെയാണ് പോകുന്നത്. ധൃതിപിടിച്ച് പോകുമ്പോള്‍ അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ്. അതുപോലെ തന്നെ റെയില്‍വെ സ്റ്റേഷന്‍ റോഡരികില്‍ പലേടത്തും മാലിന്യങ്ങളും കൂടിക്കിടക്കുകയാണ്. ഇതും യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. നഗരത്തില്‍ എം.ജി. റോഡിലടക്കം ഏതാനും സ്ലാബുകള്‍ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെട്ടിട്ടും നന്നാക്കാനുള്ള നടപടിയുണ്ടാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍