updated on:2019-04-12 06:29 PM
ദാ വന്നൂ... ദേ പോയി...

www.utharadesam.com 2019-04-12 06:29 PM,
ബെള്ളൂര്‍: കിന്നിംഗാര്‍ ദൊമ്പത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്ക് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന 13അംഗ ഭരണ സമിതി യോഗത്തില്‍ ബി.ജെ.പി അംഗങ്ങളായ ഒമ്പതുപേര്‍ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ സി.പി.എമ്മിലെ നാല് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ഇതോടെ ഒമ്പത് അംഗത്തിന്റെ പിന്തുണയോടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ മാസം 29ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ നാല് അംഗങ്ങളുടെ അഭാവത്തില്‍ ബി.ജെ.പിയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ സി.പി.എമ്മിലെ നാലുപേരും ബി.ജെ.പിയിലെ അഞ്ചു അംഗങ്ങളും ചേര്‍ന്ന് ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രദേശിക ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ അമര്‍ഷത്തിന് വഴി വെച്ചിരുന്നു. ഇത് മൂലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ബി. ജെ.പി. ജില്ലാ ഘടകം ഇടപ്പെട്ട് അടിയന്തിരമായി ഭരണ സമിതി യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്.
അതേസമയം പരിസ്ഥിതി, ജിയോളജി തുടങ്ങി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറി നാടിന് ആപത്താണെന്നും ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ ജനകീയ സമിതി രൂപീകരിച്ച് സമരത്തിനിറങ്ങിയിരുന്നു.Recent News
  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ