updated on:2019-04-20 07:03 PM
ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളില്‍ യാത്രക്കാര്‍ വിയര്‍ത്തൊലിക്കുന്നു; പരിഹാരം വേണമെന്ന് ആവശ്യം

www.utharadesam.com 2019-04-20 07:03 PM,
കാസര്‍കോട്: ഗ്ലാസ് ജനല്‍ ഷട്ടറുകളുള്ള ബസുകളിലെ യാത്ര കൊടും ചൂടില്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്വകാര്യ ദീര്‍ഘ ദൂര ബസുകളിലും വിവാഹ-വിനോദ-തീര്‍ഥാടന യാത്രകള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളിലും ഗ്ലാസ് ജനല്‍ ഷട്ടറുകള്‍ ഉപയോഗിക്കുന്നതിനാല്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് യാത്രക്കാരുടെ പരാതി. ആകര്‍ഷകത്വം ഉണ്ടാകാനായി ഗ്ലാസ് ഷട്ടറിട്ട് മോടി കൂട്ടിയ ബസുകളിലേക്ക് പുറത്തെ കൊടും ചൂടില്‍ നിന്നും യാത്രക്കാര്‍ കയറിയാല്‍ വിയര്‍പ്പില്‍ കുതിര്‍ന്ന് അസ്വസ്ഥരാകുന്നത് പതിവുകാഴ്ച്ചയാണ്. ബസിനകത്തേക്ക് കാറ്റ് കടക്കുന്നതിന് തടസം വരുത്തുന്ന രീതിയിലാണ് രണ്ട് വശങ്ങളിലും ഗ്ലാസ് ഷട്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അല്‍പം കാറ്റ് കിട്ടാനായി സര്‍വ്വ ശക്തിയും ഉപയോഗിച്ച് തള്ളിയാല്‍ പോലും പല ഷട്ടറുകളും നീങ്ങുന്നില്ല. നിയമവിധേയമായാണ് എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്ന ബസുകളിലെ ഇത്തരം ക്രമീകരണങ്ങള്‍ എല്ലാ ബസുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും യാത്രക്കാര്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കുന്നില്ല.
വായു പ്രവാഹം കുറയുന്നതിനാല്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം പലരും ക്ഷീണം കാരണം തളര്‍ന്ന് മയങ്ങുന്നു. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ മാത്രമല്ല കയറാനും ഇറങ്ങാനും വരെ പ്രയാസമുണ്ടാക്കുന്ന രീതിയിലാണ് ഇത്തരം ബസുകളിലെ സീറ്റ് ക്രമീകരണങ്ങള്‍. യാത്രക്കാര്‍ക്ക് ശ്വാസം വിടാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്.
ഇടുങ്ങിയ സീറ്റുകളുടെ ക്രമീകരണം കാരണം ഒരേ സീറ്റിലിരിക്കുന്ന സഹയാത്രികര്‍ക്ക് ചൂട് കാരണം വിയര്‍ത്തിരിക്കുമ്പോള്‍ കാറ്റ് പോലും കിട്ടാത്ത അവസ്ഥ ദുസഹമാകുന്നു. ബസിനുള്ളിലെ ചൂടുപിടിച്ച വായു പുറത്തുപോകാന്‍ ബസുകളുടെ മുകള്‍ ഭാഗത്ത് അടക്കാനും തുറക്കാനും പാകത്തിലുള്ള വെന്റിലേറ്റര്‍ സ്ഥാപിച്ച് കാണാറുണ്ട്. എന്നാല്‍ അതൊന്നും ഇതുവരെ തുറന്നിട്ട് പോലുമില്ലെന്നാണ് അനുഭവസ്ഥരായ യാത്രക്കാര്‍ പറയുന്നത്.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല