updated on:2019-05-15 06:01 PM
പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

www.utharadesam.com 2019-05-15 06:01 PM,
കാഞ്ഞങ്ങാട്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ ലഭിച്ചതുപോലെയായി സാമൂഹ്യപ്രവര്‍ത്തക ദയാബായിക്ക്. ബഹ്‌റൈനില്‍ പോയപ്പോഴാണ് ഈ അനുഭവം. എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് ഒരു അഭയകേന്ദ്രമൊരുക്കാന്‍ വേണ്ടി ചെറിയ ഒരു സഹായം വേണമെന്ന് സീറോ മലബാര്‍ സഭ (സിംസ്)യുടെ ഒരു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ പോയപ്പോഴാണ് ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനകേട്ട സിംസ് അംഗം അലക്‌സ് സക്കറിയ തന്റെ അരയേക്കര്‍ സ്ഥലം തന്നെ സൗജന്യമായി നല്‍കാമെന്ന പ്രഖ്യാപനം ദയാബായിയെ അത്ഭുതപ്പെടുത്തി. സീറോ മലബാര്‍ സഭയുടെ വര്‍ക്ക് ഓഫ് മേഴ്സി അവാര്‍ഡ് സ്വീകരിക്കാനാണ് ദയാബായി ബഹ്റൈനിലെത്തിയത്. സിംസ് കുടുംബാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച 'ദയാബായിയുമായി ഒരു സായാഹ്നം' എന്ന പരിപാടിയില്‍ വെച്ചാണ് സിംസ് അംഗമായ അലക്‌സ് സക്കറിയയും കുടുംബവും സെന്ററിന് വേണ്ടി അരയേക്കര്‍ സ്ഥലം തന്നെ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
അവാര്‍ഡ് സ്വീകരിക്കാന്‍ ബഹ്‌റൈനിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ അവര്‍ തയ്യാറായത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ അടക്കമുള്ള സൗകര്യങ്ങളോടെയുള്ള ഒരു റീഹാബിലിറ്റേഷന്‍ സെന്ററിന് സഹായം നല്‍കാമെന്ന ഉറപ്പിലാണ്. സംഘാടകര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അവാര്‍ഡ് സ്വീകരണപരിപാടിയുടെ അടുത്ത ദിവസമാണ് സെന്ററിനുള്ള സ്ഥലം ലഭ്യമാക്കുന്ന പ്രഖ്യാപനം കൂടി ഉണ്ടായത്. ഇത് കേട്ടപ്പോള്‍ ദയാബായി തന്റെ സന്തോഷം പ്രകടമാക്കിയതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയും ഒളിവിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമായ അലക്സ് കഴിഞ്ഞ 28 വര്‍ഷമായി ബഹ്‌റൈനില്‍ ഉണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അനുഭവിക്കുന്ന യാതനകള്‍ മനസ്സിലാക്കിയ അലക്‌സിന്റെ വലിയ മനസിന് ദയാബായി നന്ദി പറഞ്ഞാണ് മടങ്ങിയത്. അലക്‌സ് വാഗ്ദാനം ചെയ്ത സ്ഥലം കാണാന്‍ ദയാബായി എത്തി. മുള്ളേരിയ കിന്നിംഗാറിലാണ് സ്ഥലം ലഭിക്കുന്നത്. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് വെള്ളിക്കോത്ത്, ചെന്നൈയിലെ സോഷ്യല്‍ വര്‍ക്കര്‍ ബിരുദ വിദ്യാര്‍ത്ഥിനി മവിത എന്നിവരും ദയാബായിക്കൊപ്പം കിന്നിംഗാറിലെത്തി.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല

  സ്‌നേഹത്തിന്റെ രുചിക്കൂട്ടൊരുക്കി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഒ.എസ്.എ.