updated on:2019-05-15 06:19 PM
മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

www.utharadesam.com 2019-05-15 06:19 PM,
മുള്ളേരിയ: മലയോരത്തെ പ്രധാന വ്യാപാര കേന്ദ്രമായ മുള്ളേരിയ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിലും മഴയിലും റോഡരികില്‍ ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ ഇവിടെ ഉണ്ടായിരുന്ന 65 വര്‍ഷം പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പുതിയത് നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല.
ബദിയഡുക്ക, നാട്ടക്കല്‍, ബെള്ളൂര്‍ ഭാഗങ്ങളിലേക്ക് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ആശ്രയിക്കുന്നത് കട തിണ്ണകളെയാണ്. അഡൂര്‍, ജാല്‍സൂര്‍, സുള്ള്യ, ദേലംപാടി, തുടങ്ങീ ഭാഗങ്ങളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നവരുടെയും അവസ്ഥ ഇതു തന്നെയാണ്. അതിനു പുറമെ ബംഗളൂരു, മൈസൂര്‍, സുബ്രഹ്മണ്യ, പുത്തൂര്‍ ഭാഗങ്ങളിലേക്കടക്കം നൂറിലധികം ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്. കാറഡുക്കയ്ക്ക് പുറമെ ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ ആസ്പത്രി, കച്ചവടം, സ്‌കൂള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നതും മുള്ളേരിയ ടൗണിനെയാണ്.



Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍