updated on:2019-05-15 06:19 PM
മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

www.utharadesam.com 2019-05-15 06:19 PM,
മുള്ളേരിയ: മലയോരത്തെ പ്രധാന വ്യാപാര കേന്ദ്രമായ മുള്ളേരിയ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിലും മഴയിലും റോഡരികില്‍ ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകളാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ ഇവിടെ ഉണ്ടായിരുന്ന 65 വര്‍ഷം പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പുതിയത് നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല.
ബദിയഡുക്ക, നാട്ടക്കല്‍, ബെള്ളൂര്‍ ഭാഗങ്ങളിലേക്ക് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ആശ്രയിക്കുന്നത് കട തിണ്ണകളെയാണ്. അഡൂര്‍, ജാല്‍സൂര്‍, സുള്ള്യ, ദേലംപാടി, തുടങ്ങീ ഭാഗങ്ങളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുന്നവരുടെയും അവസ്ഥ ഇതു തന്നെയാണ്. അതിനു പുറമെ ബംഗളൂരു, മൈസൂര്‍, സുബ്രഹ്മണ്യ, പുത്തൂര്‍ ഭാഗങ്ങളിലേക്കടക്കം നൂറിലധികം ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്. കാറഡുക്കയ്ക്ക് പുറമെ ദേലംപാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ ആസ്പത്രി, കച്ചവടം, സ്‌കൂള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നതും മുള്ളേരിയ ടൗണിനെയാണ്.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല

  സ്‌നേഹത്തിന്റെ രുചിക്കൂട്ടൊരുക്കി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഒ.എസ്.എ.