updated on:2019-05-17 06:21 PM
വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

www.utharadesam.com 2019-05-17 06:21 PM,
കാസര്‍കോട്: അന്വേഷണത്തിലെ പാകപ്പിഴകളും വീഴ്ചകളും മൂലം വര്‍ഗീയ കൊലപാതകക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നു. കാസര്‍കോട്ടെ സാമുദായിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കൊലക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സ്ഥിതി വിശേഷം ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുമ്പോള്‍ നാട്ടില്‍ വര്‍ഗീയസംഘര്‍ഷങ്ങളും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, കുമ്പള ആരിക്കാടി കടവത്തെ അസ്ഹര്‍, ബട്ടംപാറയിലെ റിഷാദ്, കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസുകളിലെല്ലാം പ്രതികള്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ചൂരി മീപ്പുഗിരിയിലെ സാബിത് വധക്കേസിലും പ്രതികള്‍ വിട്ടയക്കപ്പെട്ടു. കൊലകേസുകളില്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന പ്രതികള്‍ നാട്ടില്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടുന്നുവെന്നതാണ് തുടര്‍ന്നുള്ള കേസുകള്‍ തെളിയിക്കുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകളും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപാകതകളുമാണ് പലപ്പോഴും പ്രതികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 നവംബര്‍ 15ന് നടന്ന അസ്ഹര്‍ വധക്കേസില്‍ കുത്തേറ്റ സ്ഥലം കൃത്യമായി വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായത്. കറന്തക്കാട് ജംഗ്ഷനില്‍ വെച്ചാണ് കുത്തേറ്റതെന്ന് ഒരിടത്തും കറന്തക്കാട് ഫയര്‍ സ്റ്റേഷന് സമീപത്ത് വെച്ചാണ് കുത്തേറ്റതെന്ന് മറ്റൊരിടത്തും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടവരുത്തുകയായിരുന്നു. ഉപേന്ദ്രന്‍ വധക്കേസില്‍ സാക്ഷികള്‍ വ്യക്തമായ മൊഴികള്‍ നല്‍കാതിരുന്നതാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമായത്. പൊലീസ് അന്വേഷണവും ഫലപ്രദമായിരുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ തെറ്റായ വിവരങ്ങള്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കാനും അതുവഴി രക്ഷപ്പെടാനും സഹായിക്കുന്നുണ്ടെന്നാണ് നിയമവൃത്തങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. സാബിത് വധക്കേസ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ പ്രോസിക്യൂഷനും ഒന്നാം സാക്ഷിയും കൃത്യമായ വിവരങ്ങള്‍ കോടതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള തെളിവുകളായില്ല. അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്ന് കോടതി വിധി പ്രസ്താവനയ്ക്കിടയില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാബിത് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഇടപെട്ട് നിയമിച്ചിരുന്നു. എന്നിട്ടു പോലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ സാധിക്കാതിരുന്നത് കുടുംബത്തെ കടുത്ത നിരാശയിലാഴ്ത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിധിവരാനുള്ള സൈനുല്‍ ആബിദ്, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി അടുക്കത്ത്ബയല്‍, സന്ദീപ് എന്നിവരുടെ കേസുകളുടെ വിധിയും എന്താകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വര്‍ഗീയകലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അവസാനഘട്ടത്തിലാണ്.Recent News
  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു