updated on:2019-05-22 06:15 PM
മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

www.utharadesam.com 2019-05-22 06:15 PM,
കാസര്‍കോട്: കാസര്‍കോട്ടുകാരുടെ മനസില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒമ്പതാണ്ട് തികയുന്നു. 2010 മെയ് 22നായിരുന്നു കാസര്‍കോടിനെ ഏറെ വേദനിപ്പിച്ച മംഗലാപുരം വിമാനദുരന്തമുണ്ടായത്.
ജീവനക്കാരടക്കം 166 പേരുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം ബജ്‌പെ വിമാനത്താവളത്തില്‍ പുലര്‍ച്ചെ ലാന്റിംഗിനൊരുങ്ങവെയാണ് പെട്ടെന്നൊരു ചാഞ്ചാട്ടമുണ്ടായത്. പിന്നെയാകെ തീ വിഴുങ്ങുകയായിരുന്നു.
158 ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
ദുരന്തമുണ്ടായി ഒമ്പത് വര്‍ഷം തികയുമ്പോഴും മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബനാഥരെയും മക്കളെയും ഉറ്റവരെയും നഷ്ടപ്പെട്ട വീടുകളും അനാഥരായ കുടുംബങ്ങളും ദുരന്തന്തത്തിന്റെ ബാക്കിപത്രമാണിന്നും. 15 ഓളം കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടം പോലും ലഭിച്ചില്ല. 103 പുരുഷന്മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ഇതില്‍ 4 കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. മരിച്ചവരില്‍ 58പേര്‍ മലയാളികളായിരുന്നു. ബഹുഭൂരിഭാഗവും കാസര്‍കോട് സ്വദേശികള്‍.



Recent News
  സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു

  പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി

  ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

  കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ

  കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ

  'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.

  ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ

  പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച

  കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം

  കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'

  കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു

  ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില

  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്