updated on:2019-05-27 05:31 PM
പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു

www.utharadesam.com 2019-05-27 05:31 PM,
പെര്‍ള: പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍ കണ്ട് ജീവന്‍ പണയം വെച്ചുള്ള യാത്ര ഏറെ ദുരിതമാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നു. ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നതും എണ്‍മകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതും ഇരു വശങ്ങളിലും കയറ്റവും ഇറക്കവും വളവകളോടു കൂടിയ റോഡില്‍ സായ തോടിന് കുറുകെയുള്ള പാലമാണ് കൈവരിയില്ലാതെ അപകടം വിളിച്ചു വരുത്തുന്ന നിലയിലുള്ളത്. കാല വര്‍ഷം തുടങ്ങുന്നതോടെ മഴ വെള്ളം കരകവിഞ്ഞ് ഒഴുകുന്നു. ഇതോടെ പാലമേതെന്നോ തോടേതെന്നോ തിരിച്ചറിയാതെ ജീവന്‍ പണയം വെച്ചാണ് ഇതു വഴിയുള്ള യാത്ര. അതല്ലെങ്കില്‍ അത്യാവശ്യ സാധനങ്ങള്‍ക്കായി തൊട്ടടുത്തുള്ള അതിര്‍ത്തിയിലെ അഡ്യനടുക്ക ടൗണിലെത്തണമെങ്കില്‍ ആറു കിലോമീറ്ററുകളോളം സഞ്ചാരിക്കണം. മാത്രവുമല്ല കര്‍ണ്ണാടക അതിര്‍ത്തിയാണെങ്കില്‍പോലും പഞ്ചായത്ത് സംസ്ഥാനത്തെ വടക്കെ അറ്റത്തുള്ള എണ്‍മകജെ ഗ്രാമ പഞ്ചായത്താണ്. അതുകൊണ്ടു തന്നെ ഏതൊരു ആവശ്യത്തിനും ആശ്രയിക്കേണ്ടത് പെര്‍ള ടൗണിനെയാണ്. പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, വൈദ്യുതി ഓഫീസ്, കൃഷി ഭവന്‍, സ്‌കൂള്‍ എന്നു വേണ്ട സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെയാണ്. അത്‌കൊണ്ട് കാലവര്‍ഷം തുടങ്ങുന്നതോടെ ഇവിടുത്തുകാര്‍ പെര്‍ളയിലെത്തണമെങ്കില്‍ 12 കി. മീറ്റര്‍ ചുറ്റി സഞ്ചരിക്കണം. ഇതു മൂലം സാമ്പത്തിക ബാധ്യത വേറെയും. അതുകൊണ്ടു തന്നെ പാലം പുതുക്കി പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.Recent News
  കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍

  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു