updated on:2019-07-12 06:11 PM
കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

www.utharadesam.com 2019-07-12 06:11 PM,
തളങ്കര: പ്രകൃതി സ്‌നേഹിയും പഴയകാല വോളിബോള്‍ താരവുമായ ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു അതിഥിയുണ്ട്. രണ്ട് മാസം മാത്രം പ്രായമായ ഒരു കറുത്ത കുയില്‍. കുക്കു എന്ന് വിളിക്കുമ്പോള്‍ കുയില്‍ വിളി കേള്‍ക്കും. പറന്ന് വന്ന് ബഷീറിന്റെ കൈയ്യില്‍ ഇരിക്കും. പിന്നെ മാറി മാറി ഇരുകൈകളിലേക്കും പാറിക്കളിക്കും. രണ്ട് മാസം മുമ്പ് വീട്ടു വളപ്പിലെ വെള്ളം നിറഞ്ഞ ഡ്രമ്മില്‍ വീണ് മരണത്തോട് മല്ലടിക്കുകയായിരുന്ന കുയിലിനെ ബഷീര്‍ വാരിയെടുത്ത് ചികിത്സിക്കുകയും ഭക്ഷണം നല്‍കി വീട്ടില്‍ തന്നെ വളര്‍ത്തുകയുമായിരുന്നു. ആദ്യമാദ്യം നടക്കാനോ എണീറ്റിരിക്കാനോ പ്രയാസപ്പെട്ട കുയില്‍ നീണ്ട നാളത്തെ ചികിത്സക്കൊടുവില്‍ സുഖം പ്രാപിച്ചു. വീട്ടിനുള്ളില്‍ തന്നെയാണ് ഇപ്പോള്‍ ഈ കുയില്‍ കഴിയുന്നത്. വരാന്തയില്‍ കൊണ്ട്‌പോയി ഇരുത്തിയാല്‍ അകത്തേക്ക് തന്നെ പറന്ന് വരും. ബഷീറിന്റെ ശബ്ദം കേള്‍ക്കേണ്ട താമസം; പറന്നു വന്ന് കൈയിലും തോളത്തുമിരിക്കും. ബേര്‍സ്ചറിയാണ് പ്രധാന ഭക്ഷണം.Recent News
  എന്‍ഡോസള്‍ഫാന്‍: താന്‍ എന്നും ദുരിതബാധിതര്‍ക്കൊപ്പം: പ്രസ്താവന വളച്ചൊടിച്ച് മുതലെടുപ്പിന് ശ്രമം -ജില്ലാ കലക്ടര്‍

  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ