updated on:2016-08-07 11:49 AM
നിക്ഷേപകരില്‍ ഉണര്‍വ്വ് പകര്‍ന്ന് ഉത്തരമലബാര്‍ നിക്ഷേപക സംഗമം

നോര്‍ത്ത് മലബാര്‍ ചേംബര്‍ഓഫ് കോമേഴ്‌സിന്റെ ഇന്‍വെസ്റ്റ് ഇന്‍ നോര്‍ത്ത് മലബാര്‍ നിക്ഷേപക സംഗമം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
www.utharadesam.com 2016-08-07 11:49 AM,
കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് വന്‍കിട-ചെറുകിട സംരംഭങ്ങള്‍ ഒരുപോലെ അനിവാര്യമാണെന്നും സംരംഭങ്ങള്‍ തുടങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങള്‍ക്കൊപ്പം ഐ.ടി., ഭക്ഷ്യ സംസ്‌കരണം പോലുള്ള മേഖലകളില്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഐ.ടി. അധിഷ്ടിത സംരംഭങ്ങള്‍ക്ക് മികച്ച സാധ്യതയാണുള്ളത്. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുമ്പോള്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി പദ്ധതികളെ തകര്‍ക്കുന്ന നിലപാട് പ്രോത്സാഹിപ്പിക്കില്ല. അതേസമയം പരിസ്ഥിതി സംരക്ഷിച്ചും കുടിയൊഴിപ്പിക്കേണ്ടിവരുന്നവരുടെ പുനരധിവാസം സാധ്യമാക്കിയും ആവശ്യമായ നഷ്ടപരിഹാരം നല്‍കിയുമുള്ള വികസന നയമായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ഷൈലജ, എം.പിമാരായ പി. കരുണാകരന്‍, പി.കെ. ശ്രീമതി, കെ.സി. ജോസഫ് എം.എല്‍.എ., നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഡോ. വി. വേണു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, മേയര്‍ ഇ.പി. ലത, കണ്ണൂര്‍ കലക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്., വ്യവസായികളായ ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംസീര്‍ വയലില്‍, ഡോ. പി.എ. ഇബ്രാഹിം ഹാജി, പി.വി. ചന്ദ്രന്‍, കണ്ണൂര്‍ വിമാനത്താവളം മാനേജിങ്ങ് ഡയരക്ടര്‍ വി. തുളസീദാസ്, ടൂറിസം ഡയരക്ടര്‍ യു.വി. ജോസ്, മഹേഷ് ചന്ദ്ര ബാളിഗ, വിനോദ് നാരായണന്‍, മുഹമ്മദ് റഫീഖ്, എന്‍.എം.സി.സി. കാസര്‍കോട് ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത്, ട്രഷറര്‍ കെ.സി. ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എം.സി.സി. പ്രസിഡണ്ട് സുശീല്‍ ആരോണ്‍ സ്വാഗതവും സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത് നന്ദിയും പറഞ്ഞു.Recent News
  റമദാന്‍ ക്വിസ്: ഗോള്‍ഡ് കോയിന്‍ ശിഹാബുദ്ദീന്

  ഉത്തരദേശം റമദാന്‍ ക്വിസ്

  മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ റഫി അനുസ്മരണം നടത്തി

  ജൗഹറിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖകള്‍ കൈമാറി

  പി. കവിതാ പുരസ്‌കാരം സമ്മാനിച്ചു

  ഖാസിയുടെ മരണം: സമരത്തിന് പിന്തുണയുമായി കെ.എം.സി.സി പ്രവര്‍ത്തകരെത്തി

  നവാഗത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവുമായി മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

  മെഡിക്കല്‍ എന്‍ട്രന്‍സ്: സാബിറയുടെ നേട്ടത്തിന് തിളക്കമേറെ

  എസ്.ബി.ടി 70-ാം വാര്‍ഷികം; സൈക്കിള്‍ പ്രയാണത്തിന് കാസര്‍കോട്ട് തുടക്കമായി

  മുസ്ലിം ഹൈസ്‌കൂളിന്റെ പുരോഗതിക്ക് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കും -ഒ.എസ്.എ

  99 ബൂത്തുകളില്‍ വോട്ടെടുപ്പ് ഓണ്‍ലൈനില്‍ കണ്ടു; വെബ്കാസ്റ്റിംഗ് പൂര്‍ണ വിജയം

  ജിഷയെ കാന്‍വാസിലേക്ക് പകര്‍ത്തി കാസര്‍കോട്ട് കുരുന്ന് കലാകാരന്‍മാരുടെ പ്രതിഷേധം

  സാഹിത്യശില്‍പശാല സംഘടിപ്പിച്ചു

  പത്രിക നല്‍കിയവര്‍ ഇവര്‍

  സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തളങ്കര ദഖീറത്ത് സ്‌കൂളിന് പുരസ്‌കാരം
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News