updated on:2018-03-26 08:46 PM
സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

www.utharadesam.com 2018-03-26 08:46 PM,
സ്റ്റേഡിയം സ്‌ക്വയര്‍: നടപടികള്‍ക്ക് വേഗതയേറുന്നു
കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞും ഉദ്ഘാടനം നടക്കാത്ത വിദ്യാനഗര്‍ സ്റ്റേഡിയം സ്‌ക്വയര്‍ ഉടന്‍ തുറന്ന് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു ഉത്തരദേശത്തോട് പറഞ്ഞു. ഇതിന്റെ നടത്തിപ്പിനെച്ചൊല്ലി നഗരസഭയും ടൂറിസം വകുപ്പും തമ്മിലുണ്ടായ തര്‍ക്കമാണ് ഉദ്ഘാടനം നീണ്ടുപോകാനിടയാക്കിയത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് കാസര്‍കോട് നഗരസഭയുടെ സ്ഥലത്ത് ഡി.ടി.പി.സി.യാണ് കെട്ടിടവും അനുബന്ധ സൗകര്യവുമൊരുക്കിയത്. റസ്റ്റോറന്റ് അടങ്ങുന്ന പ്രധാന കെട്ടിടത്തിന്റെയും കളിസ്ഥലത്തിന്റെയും നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിക്കേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഡി.ടി.പി.സി. കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എം.പി.യും ജില്ലയിലെ എം.എല്‍.എ.മാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു.




Related News
Recent News
  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്