updated on:2018-04-03 06:28 PM
ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

www.utharadesam.com 2018-04-03 06:28 PM,
കാസര്‍കോട്: ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ഏഴു മുതല്‍ പത്ത് വരെ ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുഭാഷ സാംസ്‌കാരിക സര്‍ഗോത്സവത്തിനും ഷേണി ജന്മശതാബ്ദി ആഘോഷത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏഴിന് കന്നഡ സാംസ്‌കാരിക വകുപ്പിന്റെയും ഷേണി രംഗരാജ ട്രസ്റ്റിന്റെയും സഹകരണത്തോടെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടന പരിപാടി നടക്കും. 9.30ന് ബംഗളൂരുവിലെ യക്ഷഗാന പണ്ഡിതന്‍ ഡോ. പ്രഭാകര്‍ ജോഷിയുടെ അധ്യക്ഷതയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഉളിയത്തായ വിഷ്ണു ആസ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. കന്നഡ സാംസ്‌കാരിക വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബല്‍വന്തറാവു പാട്ടില്‍ ആമുഖ പ്രഭാഷണം നടത്തും. രാവിലെ 10.30ന് ഷേണി ദശമുഖ ദര്‍ശനം സെമിനാറില്‍ ഉജിരെ അശോക ഭട്ട് വിഷയം അവതരിപ്പിക്കും. 12.30ന് യക്ഷഗാന താളമദ്ദള. 2 മണിക്ക് സാംസ്‌കാരിക അന്വോന്യം, ഭാഷാവിനിമയ സൗഹൃദം സംഘടിപ്പിക്കും. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. മൂന്ന് മണിക്ക് ബഹുഭാഷാ കാവ്യോത്സവം പി.എസ് ഹമീദിന്റെ അധ്യക്ഷതയില്‍ ശ്രീധരനുണ്ണി പി.പി ഉദ്ഘാടനം ചെയ്യും. 5 മണിക്ക് പ്രാദേശിക പത്രഭാഷയെ സംബന്ധിച്ച് സംവാദം നടക്കും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. 6 മണിക്ക് സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചിന്തകന്‍ വിവേക് ഷാന്‍ബോഗ്, പ്രശസ്ത എഴുത്തുകാരന്‍ യു.എ ഖാദര്‍, കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയ്തുംകടവ്, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. പ്രമുഖരെ ആദരിക്കും.
8ന് ബദിയടുക്കയിലും 9ന് കാഞ്ഞങ്ങാട്ടും പത്തിന് മഞ്ചേശ്വരത്തും പരിപാടികള്‍ അരങ്ങേറും.Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്