updated on:2018-06-08 06:10 PM
സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

www.utharadesam.com 2018-06-08 06:10 PM,
കാസര്‍കോട്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പാറിപ്പറന്ന് കാസര്‍കോട് ചൂരി സ്വദേശിനിയായ നഫീസ സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ദേശീയ ടീമില്‍ ഇടം നേടി. ജുലായ് 14 മുതല്‍ 22 വരെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മൂന്ന് മലയാളികളില്‍ ഒരാള്‍ സാറാ സിറാജാണ്. ചൂരി സ്വദേശി ദുബായില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിറാജിന്റെയും മൊഗ്രാല്‍പുത്തൂരിലെ ആയിഷ റാബിയയുടേയും മകളാണ്. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. തമിഴ്‌നാട്ടില്‍ നടന്ന മിക്‌സഡ് ഡബിള്‍സ് ഇന്ത്യന്‍ ജൂനിയര്‍ റാങ്കിങ്ങില്‍ റണ്ണറപ്പായ നഫീസ സാറ ഓള്‍ ഇന്ത്യ സി.ബി.എസ്.ഇ സില്‍വര്‍ മെഡലിസ്റ്റും വിവിധ ജി.സി.സി രാജ്യങ്ങളില്‍ നടന്ന ചെറുതുംവലുതുമായ ടൂര്‍ണ്ണമെന്റുകളിലെ വിജയിയുമാണ്. ജുലായ് ഏഴ് മുതല്‍ 14 വരെ നാഗ്പൂരില്‍ നടക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍സ് ടീമിലും സാറ കളിക്കാനിറങ്ങും.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്