updated on:2018-08-07 06:02 PM
നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

www.utharadesam.com 2018-08-07 06:02 PM,
കാസര്‍കോട്: നിഷ്‌കളങ്ക സൗഹൃദത്തിന്റെ മാധുര്യവുമായി രണ്ടര പതിറ്റാണ്ടിനിപ്പുറം അവര്‍ ഒത്തുകൂടിയപ്പോള്‍ കാലത്തിന് മായ്ക്കാനാവാത്ത ഓര്‍മ്മചിത്രങ്ങളുടെ വീണ്ടെടുപ്പായി. ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1993-94 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കുടുംബസംഗമമാണ് ലോക സൗഹൃദദിനമായ ആഗസ്ത് 5ന് നനുത്ത സൗഹൃദത്തിന്റെ വേറിട്ട കാഴ്ചയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകകള്‍ സമ്മാനിച്ച ടാഷ്‌കോ ക്രഷറിലായിരുന്നു റെമിനൈസ് 2018 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. രാവിലെ 10ന് ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാളും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐയും സ്‌കൂളിലെ മുന്‍ അധ്യാപകനുമായ സി.എ. അബ്ദുല്‍റഹീം മുഖ്യാതിഥിയായിരുന്നു. സി.ജെ.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി ചെമനാട്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അധ്യാപകരായ നാരായണന്‍ എം., എം.എന്‍. സന്തോഷ് കുമാര്‍, പി. അബ്ദുല്‍ സലാം, ജോസഫ് തോമസ്, സ്വര്‍ണ കുമാരി സി.കെ., വി.വി. ജയലക്ഷ്മി, ശ്രീകുമാരി എ.എസ്., റംല എം., രജിത വി.വി., സുധ വി., ഓഫീസ് സ്റ്റാഫായിരുന്ന മുഹമ്മദലി എ., സംഘാടക സമിതി അംഗങ്ങളായ ഫൈസല്‍ പള്ളു ചെമനാട്, ജാബിര്‍ ചെമനാട്, അബ്ദുല്‍ സലീം ടി.ഇ., ശിഹാബ് സി.എച്ച്., അന്‍വര്‍ എ.ബി., റിസ ഷല്‍സാര്‍, സഫീര്‍ ചാല, അബ്ബാസ് പെരുമ്പള, എഞ്ചിനീയര്‍ ഷരീഫ്, പുരുഷോത്തമന്‍, സമീര്‍ തോട്ടത്തില്‍, നൗഷാദ് ആലിച്ചേരി, അബ്ദുല്‍ഖാദര്‍ തളങ്കര, കൗലത്ത്, സലീം ചെര്‍ക്കള, ഗിരീഷ് നായര്‍, ഷുക്കൂര്‍, ഷിയാഫ് ചെമനാട്, ഷാനവാസ് ചേരങ്കൈ, ഉഷാകുമാരി, ഷബാന തുടങ്ങിയവര്‍ സംസാരിച്ചു. പരവനടുക്കം ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ: ഫാത്തിമ യാസ്മിന്‍ കുടുംബ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. മുജീബ് അഹ്മദ് സ്വാഗതവും അബ്ദുല്‍ ഹക്കീം എന്‍. നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച നഫീസത്ത് ഷിഫാനി, ഷാഹിന സലീം, മുഹമ്മദലി ഷഹ്‌റാസ്, വരുണ്‍ കുമാര്‍ എന്നിവരെ ആദരിച്ചു. ജീവിതവഴിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്നവര്‍ക്ക് സംഗമം ഒത്തുചേരലിന്റെ നവ്യാനുഭവമായി. വിദേശങ്ങളിലും അന്യദേശങ്ങളിലും ജോലിചെയ്യുന്നവരടക്കം സംഗമത്തില്‍ പങ്കുചേര്‍ന്നു.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്