updated on:2018-09-02 07:35 PM
ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

www.utharadesam.com 2018-09-02 07:35 PM,
കാസര്‍കോട്: അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ഫോക് ലോര്‍ എഴുത്തുകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് അര്‍ഹനായി. വൈജ്ഞാനിക സാഹിത്യത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തെയ്യത്തിന്റെ ആദിരൂപവും ഉല്പത്തിയും ചരിത്രവും സംബസിച്ച വൈജ്ഞാനിക ഗവേഷണ പഠന ഗ്രന്ഥം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. നേരത്തെ ഏഴോളം സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം, കര്‍ഷക തെയ്യങ്ങള്‍, ജലസഞ്ചാര തെയ്യങ്ങള്‍, തട്ടുംദളം തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
മഞ്ചേശ്വരം ഹേരൂര്‍ മീപ്പിരി സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യ: ജയപ്രഭ, മകള്‍: നൗഷി പുതിയടത്ത്. പിലിക്കോട് വയലിലെ പരേതരായ പൊക്കോട്ട് കറുത്ത കുഞ്ഞി മുട്ടത്ത് മാധവി ദമ്പതികളുടെ മകനാണ്.Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്