updated on:2019-04-23 01:22 PM
എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

www.utharadesam.com 2019-04-23 01:22 PM,
കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സിന്റെ (എന്‍.എം.സി.സി) ആഭിമുഖ്യത്തില്‍ മംഗലാപുരം അത്താവര്‍ കെ.എം.സി. ഹോസ്പിറ്റല്‍, തളങ്കര മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. നാഡീരോഗം, അസ്ഥിരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ശിശുരോഗം, ദഹനരോഗം, ത്വക്ക് രോഗം, സ്ത്രീരോഗം എന്നീ വിഭാഗങ്ങളിലെ അത്താവര്‍ കെ.എം.സിയിലെ ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിച്ചത്. കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.സി കാസര്‍കോട് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍റഹ്മാന്‍, എന്‍.എം.സി.സി ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ്, വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, ജോ. കണ്‍വീനര്‍ മുജീബ് അഹ്മദ്, ഫറൂഖ് കാസ്മി, എന്‍.കെ അബ്ദുല്‍സമദ്, റാഫി ബെണ്ടിച്ചാല്‍, മനാഫ് നുള്ളിപ്പാടി, ഖാദര്‍ തെക്കില്‍, റഹീം ചൂരി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍, ഫാറൂഖ്, ഷംസു, മഹമൂദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡയറക്ടര്‍ ഒ.കെ മഹമൂദ് സ്വാഗതവും മുഹമ്മദ് റഈസ് നന്ദിയും പറഞ്ഞു.



Recent News
  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും