like this site? Tell a friend |
updated on:2015-09-29 04:52 PM
റഫി മെമ്മോറിയല്‍ ജില്ലാ തല വായ്പാട്ട് മത്സരം 2ന്
www.utharadesam.com 2015-09-29 04:52 PM, തളങ്കര: മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല വായ്പാട്ട് മത്സരം ഒരുക്കുന്നു. തുടര്‍ന്ന് 'ഏക് ശാം റഫീ കെ നാം..' എന്ന പേരില്‍ സംഗീത നിശ അരങ്ങേറും. പ്രശസ്ത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. കാലിക്കറ്റ് ഓര്‍ക്കസ്ട്രയാണ് സംഗീത വിരുന്നൊരുക്കുന്നത്. ഉച്ചയ്ക്ക് 3 മണി മുതല്‍ നടക്കുന്ന, വായ്പാട്ട് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും അവാര്‍ഡും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 1ന് മുമ്പായി, എ.എസ് മുഹമ്മദ്കുഞ്ഞി, ഫോണ്‍. 9037250737, 9895307537 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പ്രസിഡണ്ട് പി.എസ് ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗം മിനായില്‍ ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ബി.എസ് മഹമൂദ്, എരിയാല്‍ ശരീഫ്, റഹ്മത്ത് മുഹമ്മദ്, സി.പി. മാഹിന്‍ ലോഫ്, ബാങ്കോട് അബ്ദുല്‍ റഹ്മാന്, ടി.എം. അബ്ദുല്‍ റഹ്മാന് സംസാരിച്ചു. പി.കെ സത്താര്‍ സ്വാഗതവും ശരീഫ് സാഹിബ് നന്ദിയും പറഞ്ഞു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |