updated on:2017-01-10 12:49 PM
മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ യൂത്ത് മീറ്റ് 12ന്‌

www.utharadesam.com 2017-01-10 12:49 PM,
കാസര്‍കോട്: ദേശീയ യുവജന ദിനമായ 12ന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നുള്ളിപ്പാടി ഹൈവേ കാസിലിന് സമീപത്ത് നിന്ന് ബ്ലൂ വളന്റിയേഴ്‌സ് മാര്‍ച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഫഌഗ് ഓഫ് ചെയ്യും. വൈകീട്ട് നാലിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. 2016ലെ ബിസിനസ് അച്ചീവ്‌മെമെന്റ് അവാര്‍ഡ് അബുബക്കര്‍ സേഫ്‌ലൈന്‍ കുറ്റിക്കോലിന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു നല്‍കും. ജില്ലാ പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ ജബ്ബാര്‍ ഉപ്പള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദേവസ്യ മേച്ചേരി, കുഞ്ഞാവുഹാജി, കെ. അഹമ്മദ് ഷരീഫ്, ജോജിന്‍ ടി. ജോയ്, എം. ബാബുമോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ. അഹമ്മദ് ഷരീഫ്, ടി.എം. ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, കെ. മണികണ്ഠന്‍, ടി.എ. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ജബ്ബാര്‍, ശിഹാബ് സല്‍മാന്‍ എന്നിവര്‍ സംബന്ധിച്ചു.Recent News
  കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി മാതൃകയായി

  ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

  സഅദിയ്യയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു

  ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 11ന്

  സംസ്ഥാനത്തെ മികച്ച മദ്രസക്കുള്ള പുരസ്‌കാരം ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക്

  പടയൊരുക്കം കേരളയാത്ര: കോണ്‍ഗ്രസ് ബ്ലോക്ക് തലങ്ങളിലെ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

  'ഉപയോഗം കഴിഞ്ഞ സിറിഞ്ചുകള്‍ ഉടന്‍ നശിപ്പിക്കണം'

  മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം-എന്‍.എ അബൂബക്കര്‍ ഹാജി

  കേരളത്തിലെ മത സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രവാസികള്‍ -എളേറ്റില്‍ ഇബ്രാഹിം

  കെ.എസ്.അബ്ദുല്ല അവാര്‍ഡ് സമ്മാനിച്ചു

  ബധിര ക്രിക്കറ്റില്‍ കേരളത്തിന് കിരീടം; കാസര്‍കോടിനും തിളക്കം

  ജാമിഅ ഇര്‍ഫാനിയ്യ സംസ്ഥാന തല സമ്മേളന പ്രചരണത്തിന് തുടക്കം

  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News