updated on:2017-01-10 02:36 PM
കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണം: യാത്രാദുരിതം പരിഹരിക്കണം-ബസ് ഉടമകള്‍

www.utharadesam.com 2017-01-10 02:36 PM,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയില്‍ കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുകള്‍ നേരിടുന്ന ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി. അധികൃതരുടെ തത്വദീക്ഷയില്ലാത്ത നടപടി ഗതാഗത കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്.
തകര്‍ന്ന റോഡിലൂടെയുള്ള സര്‍വ്വീസ് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ നോട്ട് നിരോധനം കൂടിയായപ്പോള്‍ ദുരിതം പൂര്‍ണ്ണമാകുകയും ചെയ്തു. പലഭാഗത്തും പണി പൂര്‍ത്തീകരിക്കാത്തതുമൂലം ബസ്സുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ചെറുതല്ല. ഗതാഗത കുരുക്ക് നിമിത്തം ട്രിപ്പ് പൂര്‍ത്തീകരിക്കുന്നത് കഴിയാത്തതു മൂലം ബാക്കി ട്രിപ്പുകള്‍ മുടങ്ങുന്നത് മൂലമുള്ള സാമ്പത്തിക നഷ്ടവും കണക്കിലെടുത്താല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയല്ലെതെ മറ്റുമാര്‍ഗ്ഗമില്ല.
അടിയന്തിരമായി റോഡ് പണി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാത്ത പക്ഷം അനിശ്ചിതമായി സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.



Recent News
  ഗൃഹനാഥന്‍ കുഴഞ്ഞുവീണുമരിച്ചു

  മലയോര റോഡുകളുടെ ശോചനീയാവസ്ഥ: ശയനപ്രദക്ഷിണവുമായി അധ്യാപകന്‍; തിങ്കളാഴ്ച സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തും

  നാലാം തവണയും മികച്ച നടിയായി സഹന

  പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദക്ഷിണേന്ത്യന്‍ പഠനക്യാമ്പ് തുടങ്ങി

  എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ സമ്മേളനം തുടങ്ങി

  പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം- എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

  'നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ നടപടി വേണം'

  ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്; ചെര്‍ക്കളയ്ക്ക് ജയം

  ബാലകലോത്സവം നടത്തി

  ബേക്കല്‍ കൈറ്റ് ഫെസ്റ്റ് ഏപ്രിലില്‍

  മുസ്‌ലിം ലീഗ് സ്ഥാപക ദിനം; കാസര്‍കോട് വിവിധ പരിപാടികള്‍ നടത്തും

  ജില്ലാ ലൈബ്രറിയില്‍ സി. രാഘവന്‍ അനുസ്മരണം 27ന്

  കാസര്‍കോട്ടെ അക്രമങ്ങളില്‍ കെ.സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണം -യൂത്ത് ലീഗ്

  റോഡിന്റെ ശോചനീയാവസ്ഥ: കോണ്‍ഗ്രസ് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

  ഇലവന്‍ സ്റ്റാര്‍ അഡൂര്‍ ജേതാക്കള്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News