updated on:2017-01-10 02:08 PM
തോംസണ്‍ ജോസിനെ കാസര്‍കോട്ട് തന്നെ പോലീസ് മേധാവിയായി നിയമിക്കണം-പ്രതിഷേധ കൂട്ടായ്മ

www.utharadesam.com 2017-01-10 02:08 PM,
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായിരുന്ന തോംസണ്‍ ജോസിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സേവ് കാസര്‍കോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി സംഘടനാ നേതാക്കള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. ഒപ്പുകള്‍ ശേഖരിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പരിപാടിയുടെ തുടക്കം. ജില്ലയിലെ അക്രമ സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അടിച്ചമര്‍ത്താനും മുഖം നോക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനും എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്ന പോലീസ് മേധാവിയെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത് കാസര്‍കോടിന്റെ ക്രമസമാധാനത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സ്ഥലം മാറ്റം പുന:പരിശോധിച്ച് അദ്ദേഹത്തെ കാസര്‍കോട്ട് തന്നെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മജീദ് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. മഹമൂദ് വട്ടേക്കാവ് സ്വാഗതം പറഞ്ഞു. സി.എല്‍. ഹമീദ് , കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍, ഗണേശ് പാറക്കട്ട, ഹാഷിം അരിയില്‍, ഖാദര്‍ പാലോത്ത്, കേശവ, കെ.ഖാലിദ്, ഗിരീഷ്, രാജീവന്‍ നമ്പ്യാര്‍, മുസ്തഫ ഉദുമ, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സി.കെ. മൊയ്തീന്‍ കുഞ്ഞി, പി.എസ്.മുഹമ്മദ് കുഞ്ഞി, ഉബൈദുല്ല കടവത്ത്, എം.സി.ഹനീഫ്, എം.എ. കളത്തൂര്‍, ഷാഫി എ.നെല്ലിക്കുന്ന്, മുനീര്‍ അടുക്കത്ത് ബയല്‍, ഹാരിസ് മസ്താന്‍, ഷൗക്കത്തലി ചൂരി, റഷീദ് ചായത്തോട്ടം, എ.കെ. ഹനീഫ്, സുബൈര്‍ ചൂരി, അബ്ദുല്ല, ബുര്‍ഹാന്‍, ഹമീദ് ചേരങ്കൈ, അഫീസ് ചൂരി, മിഷാല്‍ റഹ്മാന്‍ നേതൃത്വം നല്‍കി.Recent News
  അധ്യാപകരെ പിരിമുറുക്കത്തിലാഴ്ത്തരുത് -കെ.പി.എസ്.ടി.എ.

  'പഞ്ചാത്തിക്കെ' പ്രകാശനം ചെയ്തു

  ജില്ലാ സഖാഫി സംഗമം 15ന്; കാന്തപുരം സംബന്ധിക്കും

  മര്‍ച്ചന്റ്‌സ് നെല്ലിക്കട്ട യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  അംഗന്‍വാടി കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ പഞ്ചായത്ത് മെമ്പറുടെ വക ഫാന്‍

  ശ്രദ്ധ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു

  കാരുണ്യസ്പര്‍ശവുമായി നിവേദ്യം ബഹ്‌റൈന്‍

  ജലസംരക്ഷണം ജലശ്രീ പദ്ധതിയിലൂടെ

  ലോക വികലാംഗ ദിനം ആചരിച്ചു

  അല്‍ ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍ ഫെസ്റ്റ് ജനുവരിയില്‍

  മീലാദ് ഫെസ്റ്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി

  ആശ്രയ പദ്ധതിയിലെ അഴിമതി: യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

  സഹിഷ്ണുതയും സഹവര്‍ത്തിത്വവും രാജ്യത്ത് അത്യന്താപേക്ഷിതം-കെ.എന്‍.എം

  'മുന്നോക്ക സംവരണ നീക്കം അപലപനീയം'

  'നാട്ടിക മൂസ മൗലവി ഉലമാ-ഉമറാ ബന്ധത്തിനു കരുത്ത് പകര്‍ന്ന നേതാവ്'