updated on:2017-01-11 10:39 AM
നോട്ട് ദുരിതം: എന്‍.വൈ.എല്‍. ജനവിചാരണ സംഘടിപ്പിച്ചു

www.utharadesam.com 2017-01-11 10:39 AM,
കാസര്‍കോട്: നോട്ട് ദുരിതത്തിന്റെ 59 നാളുകള്‍ പിന്നിട്ടിട്ടും പരിഹാര നടപടികള്‍ എവിടെ എന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് ജനവിചാരണ സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡണ്ട് അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാതെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യപ്രഭാഷണം നടത്തി. എന്‍.വൈ.എല്‍. ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചെങ്കള സ്വാഗതം പറഞ്ഞു. എന്‍.എല്‍.യു. സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, സഫറുല്ല ഹാജി പട്ടേല്‍, മുനീര്‍ കണ്ടാളം സംസാരിച്ചു. അന്‍വര്‍ മാങ്ങാട്, അബൂബക്കര്‍ പൂച്ചക്കാട്, ഹനീഫ് ഹദ്ദാദ് നഗര്‍, യൂസുഫ് ഉപ്പള, റാഷിദ്, നൗഷാദ് എരിയാല്‍, ഷരീഫ് ചെമ്പിരിക്ക, അഡ്വ. ഷെയ്ക്ക് ഹനീഫ, ഖലീല്‍ എരിയാല്‍, ഉമൈര്‍ തളങ്കര, അഷ്‌റഫ് തുരുത്തി, സിദ്ദീഖ് പാലോത്ത്, കുഞ്ഞാമു നെല്ലിക്കുന്ന് നേതൃത്വം നല്‍കി.Recent News
  കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി മാതൃകയായി

  ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

  സഅദിയ്യയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു

  ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 11ന്

  സംസ്ഥാനത്തെ മികച്ച മദ്രസക്കുള്ള പുരസ്‌കാരം ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക്

  പടയൊരുക്കം കേരളയാത്ര: കോണ്‍ഗ്രസ് ബ്ലോക്ക് തലങ്ങളിലെ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

  'ഉപയോഗം കഴിഞ്ഞ സിറിഞ്ചുകള്‍ ഉടന്‍ നശിപ്പിക്കണം'

  മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം-എന്‍.എ അബൂബക്കര്‍ ഹാജി

  കേരളത്തിലെ മത സ്ഥാപനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് പ്രവാസികള്‍ -എളേറ്റില്‍ ഇബ്രാഹിം

  കെ.എസ്.അബ്ദുല്ല അവാര്‍ഡ് സമ്മാനിച്ചു

  ബധിര ക്രിക്കറ്റില്‍ കേരളത്തിന് കിരീടം; കാസര്‍കോടിനും തിളക്കം

  ജാമിഅ ഇര്‍ഫാനിയ്യ സംസ്ഥാന തല സമ്മേളന പ്രചരണത്തിന് തുടക്കം

  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉറപ്പും വെറുതെയായി; ജില്ലാ ആസ്പത്രിയിലെ ഓട്ടോക്ലേവ് നന്നാക്കിയില്ല

  കടമുടക്കി പണിമുടക്ക് ഒന്നിന്; വിജയിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഹ്വാനം

  തുളുനാടിന്റെ 'പൊന്നോണം' ദൃശ്യവല്‍ക്കരിച്ച പൊലിയന്ദ്രം പ്രദര്‍ശിപ്പിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News