updated on:2017-01-11 11:58 AM
കലോത്സവ നഗരിയില്‍ ജീവന്‍ തുടിക്കുന്ന ഫോട്ടോപ്രദര്‍ശനം

www.utharadesam.com 2017-01-11 11:58 AM,
തൃക്കരിപ്പൂര്‍: കലോത്സവ നഗരിയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഒരുക്കിയ ജീവന്‍ തുടിക്കുന്ന ഫോട്ടോകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
ഗ്രാമങ്ങളുടെ ജനകീയ മുഖവും ബാലവേലയുടെ ക്രൂരതയും തെയ്യങ്ങളും ചമയങ്ങളും കാലവര്‍ഷകെടുതിയില്‍ തകര്‍ന്ന സ്‌കൂളും കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാടിന്റെ നൊമ്പരങ്ങള്‍ പകര്‍ത്തിയ അനേകം ചിത്രങ്ങളും ഉള്‍പ്പെടെ 150 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പ്രകൃതിയും ബാല്യങ്ങളും ചിത്രീകരിച്ച, അറിവും ചിന്തയും വളര്‍ത്തുന്ന ഫോട്ടോകള്‍ നാടിന്റെ പൈതൃകം ഒപ്പിയെടുക്കുന്നവയായി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം മേഖലയുടെയും തൃക്കരിപ്പൂര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ഡി.ഡി.ഇ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സഹദേവന്‍ മാണിയാട്ട് അധ്യക്ഷത വഹിച്ചു. ഉദ്ദേശ് കുമാര്‍, കണ്ണന്‍ ഫോട്ടോഫാസ്റ്റ്, അമീറലി തൃക്കരിപ്പൂര്‍, പ്രഭാകരന്‍ തരംഗിണി, വന്ദന കൃഷ്ണന്‍, എം. ഗംഗാധരന്‍, ഉദിനൂര്‍ സുകുമാരന്‍, ബാലചന്ദ്രന്‍ എരവില്‍ സംസാരിച്ചു.
Related News
Recent News
  മധൂര്‍ക്ഷേത്ര മഹാരുദ്രയാഗ, ലക്ഷാര്‍ച്ചനക്ക് തുടക്കമായി; ഭക്തജനത്തിരക്കേറി

  ഗുരു സേവാ സംഘം വാര്‍ഷികം ആഘോഷിച്ചു

  ഹിന്ദി ഫെസ്റ്റ് ആഘോഷിച്ചു

  'ഹയര്‍സെക്കണ്ടറി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനാംഗീകാരം നല്‍കണം'

  അവധികള്‍ ബാക്കി തന്നെ; സി.എ.മൊയ്തു സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

  'ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കണം'

  പനത്തടി മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

  ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോണസും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം-എ. അബ്ദുല്‍റഹ്മാന്‍

  നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം -മന്ത്രി

  ജനറല്‍ ആസ്പത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; അത്യാവശ്യ മരുന്നുകളില്ല

  മണാലിയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹംഇന്നെത്തിക്കും

  ബന്തടുക്ക വില്ലേജില്‍ മാസങ്ങളായി ഓഫീസര്‍ ഇല്ല; യുവമോര്‍ച്ച സമരത്തിലേക്ക്

  കുണ്ടംകുഴി സഹൃദയ വായനശാല ഒ.എന്‍.വി. അനുസ്മരണം നടത്തി

  പശുവിനെ പോലും ഡി.വൈ.എഫ്.ഐ. ഭയക്കുന്നു -പി.ആര്‍ സുനില്‍

  മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തണം-ഇ.പി.ആര്‍. വേശാല
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News