updated on:2017-01-11 12:50 PM
കാഞ്ഞങ്ങാട് വീരമാരുതി ജിംനേഷ്യത്തിന് ഓവറോള്‍ കിരീടം

www.utharadesam.com 2017-01-11 12:50 PM,
കാസര്‍കോട്: ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടന്ന 29- ാമത് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ 40 പോയിന്റ് നേടി കാഞ്ഞങ്ങാട് വീരമാരുതി ജിംനേഷ്യം ഓവറോള്‍ കിരീടം നേടി. 36 പോയിന്റുമായി കാസര്‍കോട് പവര്‍ ജിം രണ്ടാം സ്ഥാനത്തും 24 പോയിന്റുമായി ലൈഫ് ലൈന്‍ മൂലക്കണ്ടം മൂന്നാം സ്ഥനത്തുമെത്തി. കാസര്‍കോട് പവര്‍ ജിംനേഷ്യത്തിലെ എം. അബ്ദുള്‍ നവാസ്, മിസ്റ്റര്‍ കാസര്‍കോടായി. പാലക്കുന്ന് ഫിറ്റ്‌നസ് ക്ലബ്ബിലെ ലതീഷ് ലാല്‍ ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടും, ഫിറ്റ്‌നസ് ക്ലബ്ബിലെ തന്നെ മുഹമ്മദ് റബീഹ് ഷാന്‍ ബിന്‍ സബ് ജൂനിയര്‍ മിസ്റ്റര്‍ പട്ടവും കരസ്ഥമാക്കി. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുത്ത 100ല്‍പരം ബോഡിബില്‍ഡേഴ്‌സ് പങ്കെടുത്ത ഓപ്പണ്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ മലപ്പുറം ജില്ലയിലെ ഷിഹാബുദ്ദീന്‍ 25,000 രൂപയും ട്രോഫിയും നേടി ഓപ്പണ്‍മിസ്റ്റര്‍ കേരള ചാമ്പ്യനായി.
ചാമ്പ്യന്‍ ഷിപ്പിന്റെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡണ്ട് പളളം നാരായണന്റെ അധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു.
ജില്ലാ കലക്ടര്‍ ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു.
കാസര്‍കോട് നഗരസഭാകൗണ്‍സിലര്‍മാരായ ദിനേശ്, പി.രമേശ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് എം. അച്ചുതന്‍, കെ.മൊയ്തീന്‍ കുട്ടി ഹാജി, കരുണാകരന്‍ മംഗലാപുരം, ടി.എ. ഷാഫി, വി.കെ. അനില്‍കുമാര്‍, വി.എം. ബഷീര്‍ സംബന്ധിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദ് മാണിക്കോത്ത്, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ എം.വി.പ്രദീഷ് എന്നിവര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടി എം.ഉദയകുമാര്‍ സ്വാഗതവും സുരേഷ് കുമാര്‍ കെ.വി. നന്ദിയും പറഞ്ഞു.Recent News
  കുടുംബശ്രീ ജില്ലാ മിഷന്‍ ഇതള്‍-17ന് തുടക്കം

  ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുന്നു- മന്ത്രി ഇ. ചന്ദ്രശേഖരന്‍

  പുതുക്കിപ്പണിത ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  നൗഫല്‍-നസ്‌റീന

  പാലിയേറ്റീവ് കെയര്‍ ദിനമാചരിച്ചു

  കളത്തൂരില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്

  കാസര്‍കോടിന്റെ നഷ്ടപ്പെട്ട സംഗീത പാരമ്പര്യം വീണ്ടെടുക്കണം-പ്രൊഫ. എം. എ റഹ്മാന്‍

  പൊലീസിന്റെ വിവേചന സമീപനം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് യൂത്ത് ലീഗ്

  ദേവകി വധം: സത്യഗ്രഹം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും

  മഹിളാമന്ദിരത്തില്‍ ഭക്ഷണമൊരുക്കി നാസ്‌ക് പ്രവര്‍ത്തകര്‍

  'നിയമപാലകര്‍ ഇരകളോടൊപ്പം നില്‍ക്കണം'

  നെല്ലിക്കുന്നില്‍ നബിദിനാഘോഷവും പ്രഭാഷണവും സംഘടിപ്പിച്ചു

  ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ഉപ്പള ജേതാക്കള്‍

  വിദ്യാനഗര്‍-മുണ്ട്യത്തടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം -ജനകീയ ആക്ഷന്‍ കമ്മിറ്റി

  ആസ്‌ക് ഫാമിലി മീറ്റ് സംഘടിപ്പിച്ചു