updated on:2017-01-11 12:54 PM
'ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം'

www.utharadesam.com 2017-01-11 12:54 PM,
ഹൊസങ്കടി: ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന പ്രിന്‍സിപ്പല്‍ അധ്യാപനം നടത്തേണ്ടിവരുന്നു. ഓഫീസ് ജോലിക്ക് മിനിസ്‌റ്റേരിയല്‍ സ്റ്റാഫില്ലാത്തതിനാല്‍ ജോലിഭാരം കൂടുതലാണ്. പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം മുടങ്ങിയത് വിദ്യാലയങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള നടപടി ആവശ്യമാണ്. അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സമഗ്രമായ നോംസ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും കരടായി നിലനില്‍ക്കുന്നു. നോംസ് പ്രകാരം സ്ഥലംമാറ്റം ത്വരിതമാക്കണം.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയറായി സ്ഥാനക്കയറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടു.
സംഘടനാ റിപ്പോര്‍ട്ടിന് സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.സി പ്രസാദും പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ജില്ലാസെക്രട്ടറി എ. പവിത്രനും മറുപടി പറഞ്ഞു. കെ. ഹരിദാസ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനസെക്രട്ടറി കെ.പി സന്തോഷ്‌കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. രാഘവന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.കെ സദാനന്ദ, സി.എം മീനാകുമാരി, സി. ശാന്തകുമാരി, കെ.ആര്‍ ജയാനന്ദ, പി. രഘുദേവന്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ യു. ശ്യാംഭട്ട് നന്ദി പറഞ്ഞു.
വിരമിച്ച അധ്യാപകരായ ബി. ചന്ദപ്പ, എസ്. നാരായണ ഭട്ട്, ദാമോദരന്‍, നാരായണ ഷെട്ടി ബോള്ളാര്‍, ചന്ദ്രഹാസ ഷെട്ടി, കെ. രമണന്‍, ദേവപ്പ ഷെട്ടി, ഗോവിന്ദ ഷെട്ടിഗാര്‍, രാമചന്ദ്ര, ശ്രീനിവാസ റാവു, എം.ജി നാരായണറാവു, ശശിപ്രഭ എന്നിവരെ ആദരിച്ചു.Recent News
  കമല സുരയ്യ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം ജില്ലാ കമ്മിറ്റി

  വിഷുക്കോടിയുമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വൃദ്ധമന്ദിരത്തില്‍

  ജ്വല്ലറി കവര്‍ച്ച: അന്വേഷണം ശക്തമാക്കണം- വ്യാപാരികള്‍

  മന്ത്രി മണിയെ സി.പി.എം. ഭയക്കുന്നു-പി.എം വേലായുധന്‍

  ഡി.വൈ.എഫ്.ഐ. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

  ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തി

  ബി.ജെ.പി കലക്ടറേറ്റ് ധര്‍ണ 28ന്

  വേനല്‍തുമ്പി: സംഘാടകസമിതിയായി

  ചട്ടഞ്ചാലില്‍ മതപ്രഭാഷണം തുടങ്ങി

  'സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണം'

  ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കണം -ബി.ജെ.പി

  സിമന്റ് വില വര്‍ധനവ് പിന്‍വലിക്കണം -കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്

  ഉമ്മാസ് കുടുംബ സംഗമവും ഇശല്‍ വിരുന്നും നടത്തി

  ദുബായില്‍ ഫണ്‍ ആന്റ് പ്ലേ സംഘടിപ്പിച്ചു

  മര്‍ക്കസ് ഡേ സംഘടിപ്പിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News