updated on:2017-01-11 01:00 PM
ഗവ. കോളേജില്‍ ബിരിയാണി ഫെസ്റ്റ്

www.utharadesam.com 2017-01-11 01:00 PM,
കാസര്‍കോട്: ഗവ: കോളേജിലെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ യൂണിയന്റെ വിജയം ആഘോഷിച്ചത് പുതുമയാര്‍ന്നൊരു ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു കൊണ്ടാണ്. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും മറ്റു പ്രത്യേക ക്ഷണിതാക്കള്‍ക്കും ബിരിയാണി നല്‍കികൊണ്ടാണ് ബിരിയാണി ഫെസ്റ്റ് ആഘോഷിച്ചത്. കോളേജിന്റെ പ്രവേശന കവാടത്തില്‍ ലൈവ് മ്യൂസിക്കിന്റെ അകമ്പടിയും ഉണ്ടായിരുന്നു.
ബിരിയാണി ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ: ഖത്തര്‍ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ: ബാബുരാജ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ പ്രതിനിധി സി.എല്‍ ഹമീദ്, പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണന്‍, യൂണിയന്‍ ചെയര്‍മാന്‍ ഉമ്മര്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി ഫിറോസ് ഷാ, ഷഹലുദ്ദീന്‍ ചെര്‍ക്കള, ബിലാല്‍ മുനവ്വര്‍ സയ്യിദ് പ്രസംഗിച്ചു.



Recent News
  കുടുംബശ്രീ ജില്ലാ മിഷന്‍ ഇതള്‍-17ന് തുടക്കം

  ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുന്നു- മന്ത്രി ഇ. ചന്ദ്രശേഖരന്‍

  പുതുക്കിപ്പണിത ചാത്തപ്പാടി ജുമാമസ്ജിദ് ഉദ്ഘാടനം 22ന്

  നൗഫല്‍-നസ്‌റീന

  പാലിയേറ്റീവ് കെയര്‍ ദിനമാചരിച്ചു

  കളത്തൂരില്‍ ആരാധനാലയത്തിന് നേരെ കല്ലേറ്

  കാസര്‍കോടിന്റെ നഷ്ടപ്പെട്ട സംഗീത പാരമ്പര്യം വീണ്ടെടുക്കണം-പ്രൊഫ. എം. എ റഹ്മാന്‍

  പൊലീസിന്റെ വിവേചന സമീപനം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് യൂത്ത് ലീഗ്

  ദേവകി വധം: സത്യഗ്രഹം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും

  മഹിളാമന്ദിരത്തില്‍ ഭക്ഷണമൊരുക്കി നാസ്‌ക് പ്രവര്‍ത്തകര്‍

  'നിയമപാലകര്‍ ഇരകളോടൊപ്പം നില്‍ക്കണം'

  നെല്ലിക്കുന്നില്‍ നബിദിനാഘോഷവും പ്രഭാഷണവും സംഘടിപ്പിച്ചു

  ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; ഉപ്പള ജേതാക്കള്‍

  വിദ്യാനഗര്‍-മുണ്ട്യത്തടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം -ജനകീയ ആക്ഷന്‍ കമ്മിറ്റി

  ആസ്‌ക് ഫാമിലി മീറ്റ് സംഘടിപ്പിച്ചു